തിരുവനന്തപുരം- മുൻ എൽ ഡി എഫ് സർക്കാർ നിയമിച്ച കെ എസ് ഹംസ ചെയർമാനായ വഖഫ് ബോർഡിനെ പിരിച്ചുവിട്ട് സംസ്ഥാന വഖഫ് ബോർഡ് യു ഡി എഫ് സർക്കാർ പുനഃസംഘടിപ്പിച്ചു. മുസ്ലിം ലീഗ് നേതാവും മുൻ ബോർഡ് അംഗവുമായ എം സി മായിൻ ഹാജിയാണ് പുതിയ ചെയർമാൻ. എം എൽ എമാരുടെ പ്രതിനിധിയായി കുറുക്കോളി മൊയ്തീൻ, സമസ്ത ഇ കെ വിഭാഗം മുശാവറ മുൻ അംഗം മുസ്തഫൽ ഫൈസി, ബോറ വിഭാഗം പ്രതിനിധിയായി ഷിറാസ് ബി. കപ്പാസി, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ പ്രതിനിധിയായി തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി, സജ്ന ഫിറോസ് (ബ്ലോക്ക് പഞ്ചായത്ത് അംഗം / കോൺഗ്രസ് പ്രതിനിധി), ജസീം സബാഹ് (മേലാറ്റൂർ ഗ്രാമപഞ്ചായത്ത് അംഗം/ വെൽഫെയർ പാർട്ടി പ്രതിനിധി), ഡോ. അബ്ദുൽ മജീദ് സലാഹി (മുജാഹിദ് വിഭാഗം പ്രതിനിധി), മദീന ബീഗം (റവന്യൂ വകുപ്പ് ജോയിന്റ് സെക്രട്ടറി / സർക്കാർ പ്രതിനിധി) എന്നിവരാണ് അംഗങ്ങൾ.
അതേസമയം, ബോർഡിൽ ഒഴിവുള്ള രണ്ട് മെമ്പർ സ്ഥാനങ്ങളിലേക്ക് അമുസ്ലിം അംഗങ്ങളെ നാമനിർദ്ദേശം ചെയ്തിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







