Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, October 10
    Breaking:
    • ഐ എസ് എൽ: 28 അംഗ ടീമിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി; നാളെ ഉദ്ഘാടന പോരാട്ടം
    • റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ആക്രമണം: വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു
    • ഇസ്രായേൽ ആക്രമണം: ഗാസയിൽ ഏഴും വെസ്റ്റ് ബാങ്കിൽ ഒരാളും കൊല്ലപ്പെട്ടു
    • കുവൈത്തിൽ നായ വളർത്തലിന് കർശന നിയന്ത്രണങ്ങളുമായി പുതിയ നിയമം; ലംഘിച്ചാൽ തടവും പിഴയും
    • റിയാദ് വിമാനത്താവളത്തിൽനിന്നുള്ള മുഴുവൻ സർവീസുകളും നിർത്തിവെച്ചു,യാത്രക്കാര്‍ ഫ്‌ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Gaza

    ഇസ്രായേൽ ആക്രമണം: ഗാസയിൽ ഏഴും വെസ്റ്റ് ബാങ്കിൽ ഒരാളും കൊല്ലപ്പെട്ടു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/10/2026 Gaza World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഗാസ- ഗാസ മുനമ്പിലും അധിനിവിഷ്ട വെസ്റ്റ് ബാങ്കിലും ഇസ്രായേൽ ആക്രമണം തുടരുന്നു. ശനിയാഴ്ച ഗാസയിലുണ്ടായ വിവിധ ആക്രമണങ്ങളിൽ ഏഴ് ഫലസ്തീനികളും വെസ്റ്റ് ബാങ്കിൽ സൈന്യത്തിന്റെ വെടിവെപ്പിൽ ഒരാളും കൊല്ലപ്പെട്ടു. നിരവധിയാളുകൾക്ക് പരിക്കേറ്റിട്ടുണ്ട്.
    ഗാസ സിറ്റിയുടെ പടിഞ്ഞാറുള്ള ഹൈദർ അബ്ദുൽശാഫി റൗണ്ട്എബൗട്ടിന് സമീപം റെസിഡൻഷ്യൽ കെട്ടിടത്തിന് മുന്നിൽ നിന്ന യുവാക്കൾക്ക് നേരെ ശനിയാഴ്ച ഉച്ചയ്ക്ക് ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണ്. ഇതിന് തൊട്ടുമുമ്പ് കിഴക്കൻ ഗാസ സിറ്റിയിലെ യാഫ സ്ട്രീറ്റിൽ നടന്നുപോവുകയായിരുന്നവർക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ടണൽ സ്ട്രീറ്റിലുണ്ടായ മറ്റൊരു ആക്രമണത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു.
    ഗാസ നഗരത്തിന് പടിഞ്ഞാറുള്ള അൽജവാസത്ത് പ്രദേശത്ത് കുടിയിറക്കപ്പെട്ടവർ താമസിച്ചിരുന്ന ടെന്റുകൾക്ക് നേരെ ഇസ്രായേലി ക്വാഡ്കോപ്റ്റർ ഡ്രോൺ നടത്തിയ വെടിവെപ്പിൽ ശഹദ് അൽനജ്ജാർ എന്ന ഏഴ് വയസ്സുകാരി കൊല്ലപ്പെട്ടു. ഖാൻ യൂനിസിലെ മവാസി പ്രദേശത്ത് വെള്ളിയാഴ്ച വൈകുന്നേരം ടെന്റിനു നേരെയുണ്ടായ വ്യോമാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മറ്റൊരു ഫലസ്തീനിയും ഇന്ന് മരണത്തിന് കീഴടങ്ങി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gaza Israel airstrike West Bank
    Latest News
    ഐ എസ് എൽ: 28 അംഗ ടീമിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി; നാളെ ഉദ്ഘാടന പോരാട്ടം
    10/10/2026
    റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ആക്രമണം: വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു
    10/10/2026
    ഇസ്രായേൽ ആക്രമണം: ഗാസയിൽ ഏഴും വെസ്റ്റ് ബാങ്കിൽ ഒരാളും കൊല്ലപ്പെട്ടു
    10/10/2026
    കുവൈത്തിൽ നായ വളർത്തലിന് കർശന നിയന്ത്രണങ്ങളുമായി പുതിയ നിയമം; ലംഘിച്ചാൽ തടവും പിഴയും
    10/10/2026
    റിയാദ് വിമാനത്താവളത്തിൽനിന്നുള്ള മുഴുവൻ സർവീസുകളും നിർത്തിവെച്ചു,യാത്രക്കാര്‍ ഫ്‌ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണം
    10/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.