റിയാദ്- റിയാദ് ഷിഫയിൽ ഉണ്ടായ വാഹനാപകടത്തിൽ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി പൊയ്ക വീട്ടിൽ ഷാജഹാൻ (63) നിര്യാതനായി. റിയാദിൽ വർഷങ്ങളായി ഹോട്ടൽ ജീവനക്കാരനായി ജോലിചെയ്യുകയായിരുന്നു.
ഇന്നലെ രാത്രി ഇഷാഅ് നിസ്‌കാര ശേഷം പള്ളിയിൽ നിന്ന് പുറത്തിറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടയിലാണ് ഇദ്ദേഹത്തെ വാഹനം ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ അടുത്തുള്ള ദല്ലാ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവ വിവരമറിഞ്ഞ് ദുബായിലുള്ള മകൻ റിയാദിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
മാതാപിതാക്കൾ: പരേതരായ മുഹമ്മദ് യൂസുഫ്- ഷരീഫ ബീവി. ആബിദ ബീവി ഭാര്യയാണ്. മക്കൾ: മുജീബ്, മുഷ്താഖ്, മുംതാസ്.
മയ്യിത്ത് നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് കെ എം സി സി വെൽഫെയർ വിങ്ങ് ചെയർമാൻ റഫീഖ് പുല്ലൂർ, റിയാദ് കെ എം സി സി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നവാസ്ഖാൻ ബീമാപള്ളി എന്നിവരുടെ നേതൃത്വത്തിൽ ജുനൈദ് ഓമച്ചപ്പുഴ,സുഹൃത്തുക്കളായ സലീം, അഷ്‌റഫ് എന്നിവർ രംഗത്തുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







