റിയാദ് – യാത്രക്കാർ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വിമാനക്കമ്പനികളുമായി നേരിട്ട് ബന്ധപ്പെട്ട് അവരുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് എയർപോർട്ട് അഡ്മിനിസ്ട്രേഷൻ അഭ്യർഥിച്ചു. ഹൂത്തി ആക്രമണങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിലെല്ലാം റിയാദ് എയർപോർട്ടിൽ വിമാന സർവീസുകൾ വലിയ തോതിൽ താളം തെറ്റിയിരുന്നു. എന്നാൽ ഇന്ന് വിമാനത്താവളത്തിനു നേരെ പുതിയ ആക്രമണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പല വിദേശ വിമാനക്കമ്പനികളും റിയാദിലേക്കുള്ള സർവീസുകൾ നീട്ടിവെച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







