ന്യൂഡൽഹി- മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിലെ പ്രതിപക്ഷ എം പിമാർ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാർച്ച് തടഞ്ഞ് പോലീസ്. രാഷ്ട്രപതി ഭവന് മുന്നിൽ അതീവ സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. അതിനിടെ, 10 എം പിമാർക്ക് രാഷ്ട്രപതിയെ കാണാൻ അനുമതി ലഭിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ, പ്രിയങ്കാ ഗാന്ധി, കെ സി വേണുഗോപാൽ എം പി, കർണാടക മുഖ്യമന്ത്രി ഡെ കി ശിവകുമാർ, പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമതാ ബാനർജി, സി പി ഐ എം ജനറൽ സെക്രട്ടറി എം എ ബേബി, ജോൺ ബ്രിട്ടാസ് എം പി തുടങ്ങിയ പ്രമുഖരുടെ നേതൃത്വത്തിൽ എം പിമാർ രാഷ്ട്രപതി ഭവന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. നേതാക്കൾക്കൊപ്പം നൂറുകണക്കിന് പ്രവർത്തകരും രാഷ്ട്രപതി ഭവന് മുന്നിലെത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







