Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, October 6
    Breaking:
    • തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച്; എം.പിമാരെ അറസ്റ്റ് ചെയ്തുനീക്കി പോലീസ്‌
    • 18 വർഷമായി നാട്ടിൽ പോകാനായില്ല; തമിഴ്നാട് സ്വദേശി മൻസൂർ ഇമാം അന്തരിച്ചു; ഖബറടക്കം ഇന്ന് അൽഖർജിൽ
    • സൗദിയിലേക്ക് സൈന്യത്തെ അയക്കാൻ തുർക്കിയും പാക്കിസ്ഥാനും
    • കിഴക്കൻ ജറൂസലേമിലെ യു.കെ കോൺസുലേറ്റ് അടച്ചുപൂട്ടാൻ നീക്കം: ഇസ്രായേലിന് തിരിച്ചടി മുന്നറിയിപ്പുമായി ബ്രിട്ടൻ
    • ഹൂത്തികളുടെ ബാലിസ്റ്റിക് മിസൈൽ ലോഞ്ചറും ഡിപ്പോയും സഖ്യസേന തകർത്തു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    18 വർഷമായി നാട്ടിൽ പോകാനായില്ല; തമിഴ്നാട് സ്വദേശി മൻസൂർ ഇമാം അന്തരിച്ചു; ഖബറടക്കം ഇന്ന് അൽഖർജിൽ

    സുലൈമാൻ ഊരകംBy സുലൈമാൻ ഊരകം06/10/2026 Latest Gulf Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അൽഖർജ്- നിയമപ്രശ്നങ്ങൾ മൂലം 18 വർഷമായി നാട്ടിൽ പോകാൻ സാധിക്കാതെ അൽഖർജിൽ കഴിഞ്ഞിരുന്ന തമിഴ്നാട് കല്ലകുറിച്ചി സ്വദേശി മൻസൂർ ഇമാം (60) നിര്യാതനായി. അസുഖബാധിതനായി റിയാദിലെ ശുമൈസി ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയവെ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു മരിച്ചത്. 15 വർഷമായി ഇഖാമ കാലാവധി കഴിഞ്ഞിരുന്നതും പാസ്പോർട്ട് നഷ്ടപ്പെട്ടിട്ട് വർഷങ്ങളായതുമായ ഇദ്ദേഹത്തെ നാട്ടിലെത്തിക്കാനുള്ള ഔട്ട്പാസ് നടപടികളും സൗദി എയർലൈൻസിന്റെ യാത്രാ അനുമതിയും ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് മരണം സംഭവിച്ചത്.
    കഴിഞ്ഞ സെപ്റ്റംബർ അഞ്ചിനാണ് ഇദ്ദേഹത്തിന് സുഖമില്ലെന്ന വിവരം അൽഖർജ് കെ എം സി സി ഭാരവാഹികൾ അറിയുന്നത്. തുടർന്ന് ജനറൽ സെക്രട്ടറി ഷബീബ് കൊണ്ടോട്ടി, വെൽഫെയർ വിംഗ് ചെയർമാൻ മുഹമ്മദ് പുന്നക്കാട്, നൂറുദ്ദീൻ കുഞ്ഞിപ്പ, സമദ് വെളിമുക്ക്, ജംഷി കാരക്കുന്ന് എന്നിവർ ചേർന്ന് ഇദ്ദേഹത്തെ കിംഗ് ഖാലിദ് ഹോസ്പിറ്റലിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ശുമൈസി ഹോസ്പിറ്റലിലേക്കും മാറ്റി. പരിശോധനയിൽ വയറ്റിൽ കാൻസർ ബാധ കണ്ടെത്തിയിരുന്നു.
    തെറ്റിദ്ധാരണകൾ മൂലം വർഷങ്ങളായി കുടുംബവുമായി അകന്നു കഴിഞ്ഞിരുന്ന ഇദ്ദേഹത്തെ നാട്ടിലേക്ക് കൊണ്ടുപോകാൻ ദുബായിൽ ജോലി ചെയ്യുന്ന മകൻ നേരത്തെ ശ്രമിച്ചിരുന്നതിനാൽ മകന്റെ മൊബൈൽ നമ്പർ കെ എം സി സി പ്രവർത്തകരുടെ പക്കലുണ്ടായിരുന്നു. തുടർന്ന് ഭാരവാഹികൾ വിവരം അറിയിച്ചതിനെ തുടർന്ന് ദുബായിൽ നിന്നും മകൻ റിയാദിലെത്തി ആശുപത്രിയിൽ കൂടെയുണ്ടായിരുന്നു. അദ്ദേഹത്തെ തിരികെ സ്വീകരിക്കാൻ കുടുംബം പൂർണ്ണ സന്നദ്ധത അറിയിച്ചിരുന്നു.
    സൗദിയിലെ രേഖകളിൽ മൻസൂർ ഇമാം എന്ന് തന്നെയായിരുന്നതിനാൽ തടസ്സങ്ങളൊന്നുമില്ലാതെ ഔട്ട്പാസ് നേരത്തെ ലഭിച്ചെങ്കിലും നാട്ടിലെ രേഖകളിൽ ‘സയ്യദ് അലി അഹ്‌മദ്’ എന്നായതിനാൽ മരണപ്പെട്ട ശേഷം രണ്ടും ഒരാൾ തന്നെയാണെന്ന് എംബസി വഴി തെളിയിക്കാനുള്ള നടപടികൾക്ക് കെ എം സി സി പ്രവർത്തകർക്ക് ഏറെ പ്രയത്നിക്കേണ്ടി വന്നു.
    വെൽഫെയർ വിംഗ് ചെയർമാൻ മുഹമ്മദ് പുന്നക്കാട്, സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂർ എന്നിവരുടെ നേതൃത്വത്തിൽ എല്ലാ നിയമനടപടികളും പൂർത്തിയായി. ഇന്ന് റിയാദിൽ നിന്ന് അൽഖർജിൽ എത്തിക്കുന്ന മൃതദേഹം ദുഹര് നമസ്‌കാരത്തിന് ശേഷം കിംഗ് അബ്ദുൽ അസീസ് മസ്ജിദിൽ നടക്കുന്ന മയ്യിത്ത് നമസ്‌കാരത്തിന് ശേഷം ഹയാത്തം മഖ്ബറയിൽ ഖബറടക്കം നടത്തും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Obit OUTPASS
    Latest News
    തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച്; എം.പിമാരെ അറസ്റ്റ് ചെയ്തുനീക്കി പോലീസ്‌
    06/10/2026
    18 വർഷമായി നാട്ടിൽ പോകാനായില്ല; തമിഴ്നാട് സ്വദേശി മൻസൂർ ഇമാം അന്തരിച്ചു; ഖബറടക്കം ഇന്ന് അൽഖർജിൽ
    06/10/2026
    സൗദിയിലേക്ക് സൈന്യത്തെ അയക്കാൻ തുർക്കിയും പാക്കിസ്ഥാനും
    06/10/2026
    കിഴക്കൻ ജറൂസലേമിലെ യു.കെ കോൺസുലേറ്റ് അടച്ചുപൂട്ടാൻ നീക്കം: ഇസ്രായേലിന് തിരിച്ചടി മുന്നറിയിപ്പുമായി ബ്രിട്ടൻ
    06/10/2026
    ഹൂത്തികളുടെ ബാലിസ്റ്റിക് മിസൈൽ ലോഞ്ചറും ഡിപ്പോയും സഖ്യസേന തകർത്തു
    06/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.