ദുബായ്- ഷാർജ അന്താരാഷട്ര പുസ്തക മേളയിൽ പുസ്തക പ്രകാശനത്തിനെത്തിയ സാഹിത്യകാരൻ തൃശൂർ കരൂപ്പടന്ന സ്വദേശി ജലീൽ കായംകുളത്തിനു നാട്ടുകാരുടെ കൂട്ടായ്മയായ വെള്ളാങ്കല്ലൂർ ദുബായ് മഹല്ല് ആസോസിയേഷൻ (വെഡ്മ ) സ്വീകരണവും ആദരവും നൽകി.
പ്രസിഡന്റ ടി എൻ സുബൈറിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്റ് ഇ. പി ജോൺസൻ ഉത്ഘാടനം ചെയ്തു. വെഡ്മ ജനറൽ സെക്രട്ടറി എൻ എ ഹാഷിം ആശംസകൾ നേർന്നു സംസാരിച്ചു.
ജലീൽ കായംകുളം ദുബായ് കെഎംസിസിയുടെ സീതിസാഹിബ് ലൈബ്രറിക്ക് തന്റെ പുസ്തകങ്ങൾ സമ്മാനിച്ചു. ദുബായ് കെഎംസിസി സെക്രട്ടറി കെപിഎ സലാം പുസ്തകങ്ങൾ സ്വീകരിച്ചു.
ദുബായ് കെഎംസിസി തൂലിക ഫോറം ഭാരവാഹികളായ അഷ്റഫ് കൊടുങ്ങല്ലൂർ, മുജീബ് കോട്ടക്കൽ, തൻവീർ എടക്കാട് എന്നിവർ അദ്ദേഹത്തെ സ്വീകരിച്ചു. ഗൾഫ് ചന്ദ്രിക എഡിറ്റർ എൻ എ എം ജാഫർ സംബന്ധിച്ചു.



