റിയാദ്- ദക്ഷിണ സൗദിയില്‍ ഡ്രോണ്‍ ആക്രമണം നടത്താന്‍ വീണ്ടും ഹൂത്തികളുടെ ശ്രമം. ഇന്ന് പുലര്‍ച്ചെ ദക്ഷിണ സൗദിയിലേക്ക് തൊടുത്തുവിട്ട ഡ്രോണ്‍ ലക്ഷ്യത്തിലെത്തുന്നതിന് മുമ്പായി സൗദി വ്യോമപ്രതിരോധ സംവിധാനം തടഞ്ഞ് തകര്‍ത്തതായി സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു. തകര്‍ത്ത ഡ്രോണ്‍ ഭാഗങ്ങള്‍ പതിച്ച് ആളപായമോ പരിക്കോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ദക്ഷിണ സൗദിയിലെ നജ്റാനില്‍ അപകട ഭീഷണിയുള്ളതായി നാഷണല്‍ ഏര്‍ലി വാണിംഗ് പ്ലാറ്റ്ഫോം വഴി സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡ്രോണ്‍ തടഞ്ഞ് തകര്‍ത്തതിന് പിന്നാലെ അപകട ഭീഷണി നീങ്ങിയതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



