ജിദ്ദ – നിയമവിരുദ്ധമായി സൗദിയിൽ താമസിക്കുന്ന എല്ലാ യെമന്‍ പൗരന്മാരുടെയും പദവി ശരിയാക്കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് നിര്‍ദ്ദേശം നല്‍കി. യെമന്‍ പ്രസിഡന്റ് ഡോ. റശാദ് അല്‍അലീമിയുടെ അഭ്യര്‍ഥന മാനിച്ചാണിത്. വിദേശകാര്യ, മാനവവിഭവശേഷി-സാമൂഹിക വികസന മന്ത്രാലയങ്ങള്‍, സൗദി ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി എന്നിവയുമായി സഹകരിച്ച് പദവി ശരിയാക്കല്‍ പ്രക്രിയ ആരംഭിക്കുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സഹോദര യെമന്‍ ജനതക്ക് സൗദി ഭരണാധികാരികള്‍ നല്‍കുന്ന തുടര്‍ച്ചയായ പിന്തുണയുടെയും സാഹോദര്യ നിലപാടിന്റെയും തുടര്‍ച്ചയാണ് ഈ സംരംഭം.
പദവി ശരിയാക്കല്‍ പ്രക്രിയയുടെ പ്രയോജനം ലഭിക്കാന്‍ നിയമ ലംഘകരുടെ പക്കല്‍ യെമന്‍ പാസ്പോര്‍ട്ട് ഉണ്ടായിരിക്കണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പദവി ശരിയാക്കല്‍ പ്രക്രിയയുടെ ആരംഭ തീയതിയും വ്യവസ്ഥകളും ജവാസാത്ത് ഡയറക്ടറേറ്റും മറ്റ് ബന്ധപ്പെട്ട വകുപ്പുകളും ഔദ്യോഗിക അക്കൗണ്ടുകള്‍ വഴി അറിയിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.







