റിയാദ് – സൗദി അറേബ്യക്കെതിരായ ഹൂത്തി ആക്രമണം തടയാന്‍ സൈനിക സഹകരണം ശക്തമാക്കുന്നതിനെ കുറിച്ചും മക്ക പ്രതിരോധ കരാര്‍ പ്രകാരമുള്ള പ്രതിബദ്ധതകള്‍ ഉടന്‍ നടപ്പാക്കി തുടങ്ങുന്നതിനെയും കുറിച്ച് വിശകലനം ചെയ്യാന്‍, മക്ക സംയുക്ത പ്രതിരോധ കരാറിലെ കക്ഷികളായ സൗദി അറേബ്യ, പാകിസ്ഥാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ പ്രതിരോധ സേനാ മേധാവികളുടെയും ജനറല്‍ സ്റ്റാഫ് മേധാവികളുടെയും യോഗം റിയാദില്‍ നടന്നു. സൗദി അറേബ്യ നേരിടുന്ന സുരക്ഷാ സാഹചര്യവും ഭീഷണികളും സൈനിക മേധാവികള്‍ അവലോകനം ചെയ്യുകയും, വിശുദ്ധ നഗരമായ മക്കയെയും രാജ്യത്തെ സിവിലിയന്‍, സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെ ശക്തമായി അപലപിക്കുകയും ചെയ്തു. പൗരന്മാരുടെയും രാജ്യത്ത് കഴിയുന്ന പ്രവാസികളുടെയും സുരക്ഷയും രാജ്യത്തിന്റെ സുരക്ഷയും ഉറപ്പാക്കുന്നതില്‍ സൗദി സായുധ സേനയുടെ ജാഗ്രതയെയും പ്രൊഫഷണലിസത്തെയും അവര്‍ അഭിനന്ദിച്ചു.
കൂട്ടായ പ്രതിരോധം ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന നിലക്ക്, മൂന്ന് രാജ്യങ്ങളിലെയും സായുധ സേനകള്‍ തമ്മിലുള്ള സഹകരണം കൂടുതല്‍ മെച്ചപ്പെടുത്താനും ഇന്റലിജന്‍സ് സഹകരണം, സൈനിക ഏകോപനം, സൈനിക ശേഷികളുടെ സംയോജനം എന്നിവ വികസിപ്പിക്കാനുമുള്ള വഴികളെ കുറിച്ച് സൈനിക മേധാവികള്‍ ചര്‍ച്ച ചെയ്തു. മൂന്ന് രാജ്യങ്ങളിലെയും ജനങ്ങളെയും സായുധ സേനകളെയും ഒന്നിപ്പിക്കുന്ന ആഴത്തില്‍ വേരൂന്നിയ ബന്ധങ്ങളെയും പരസ്പര വിശ്വാസത്തെയും യോഗത്തില്‍ പങ്കെടുത്തവര്‍ പ്രശംസിച്ചു.
റിയാദ് കൂടിക്കാഴ്ച തങ്ങളുടെ പ്രതിരോധ പങ്കാളിത്തത്തിന്റെ ശക്തിയും മക്ക സംയുക്ത പ്രതിരോധ കരാറില്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന പ്രതിബദ്ധതകളെ ഫലപ്രദമായ സൈനിക സഹകരണത്തിലേക്ക് ഉടന്‍ വിവര്‍ത്തനം ചെയ്ത് തുടങ്ങാനുള്ള തങ്ങളുടെ പങ്കിട്ട നിശ്ചയദാര്‍ഢ്യവും പ്രതിഫലിപ്പിക്കുന്നതായി സൈനിക മേധാവികള്‍ സ്ഥിരീകരിച്ചു. സൗദി അറേബ്യയുടെ സുരക്ഷ, പരമാധികാരം, പ്രദേശിക സമഗ്രത എന്നിവ സംരക്ഷിക്കാനുള്ള മൂന്ന് രാജ്യങ്ങളുടെ നിശ്ചയദാര്‍ഢ്യത്തെ പ്രതിഫലിപ്പിക്കുന്ന കൂട്ടായ പ്രതിരോധത്തോടുള്ള തങ്ങളുടെ പ്രതിബദ്ധതയും സൈനിക മേധാവികള്‍ ശക്തമായി സ്ഥിരീകരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







