റിയാദ് – തലസ്ഥാന നഗരിയിലെ സുലൈ ഡിസ്ട്രിക്ടില്‍ വെയര്‍ഹൗസുകളില്‍ വന്‍ അഗ്നിബാധ. കെട്ടിട നിര്‍മ്മാണ വസ്തുക്കളും മരഉരുപ്പടികളും സൂക്ഷിച്ച എട്ടു വെയര്‍ഹൗസുകളിലാണ് തീ പടര്‍ന്നുപിടിച്ചത്. സമീപത്തെ കൂടുതല്‍ വെയര്‍ഹൗസുകളിലേക്ക് പടര്‍ന്നുപിടിക്കുന്നതിനു മുമ്പായി സിവില്‍ ഡിഫന്‍സ് യൂനിറ്റുകള്‍ തീയണച്ചു. ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







