Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, September 25
    Breaking:
    • ഇസ്രായേലിനെതിരെ പ്രചാരണം നടത്തുന്നുവെന്ന നെതന്യാഹുവിന്റെ ആരോപണം തള്ളി ഖത്തർ
    • ഒരു നുണക്കും സത്യത്തെ മാറ്റാൻ കഴിയില്ലെന്ന് നെതന്യാഹുവിനോട് മംദാനി
    • നെതന്യാഹുവിനെ ബഹിഷ്‌കരിച്ചത് 75 രാജ്യങ്ങളുടെ പ്രതിനിധികൾ
    • എയർ ഇന്ത്യ- ഫ്ലൈ ദുബായ് സഹകരണം; ദുബായ് വഴി 52 നഗരങ്ങളിലേക്ക് ഈസി യാത്ര
    • യു.എന്നില്‍ നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ കൂട്ട ഇറങ്ങിപ്പോക്കും കൂക്കിവിളിയും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    യു.എന്നില്‍ നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ കൂട്ട ഇറങ്ങിപ്പോക്കും കൂക്കിവിളിയും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/09/2026 World Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂയോര്‍ക്ക് സിറ്റി – ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രസംഗത്തില്‍ പ്രതിഷേധിച്ച് ലോകമെമ്പാടുമുള്ള ഡസന്‍ കണക്കിന് പ്രതിനിധികള്‍ ഐക്യരാഷ്ട്രസഭ സമ്മേളനഹാളില്‍ നിന്ന് കൂട്ടത്തോടെ ഇറങ്ങിപ്പോയി. പ്രതിനിധികള്‍ കൂവുകയും പരിഹസിക്കുകയും ചെയ്തപ്പോള്‍, നെതന്യാഹുവിന്റെ സംഘം എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചു. ഇതിനിടെ സഭാ അധ്യക്ഷന്‍ ശാന്തത പാലിക്കാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ടായിരുന്നു. ഈ ഹാളില്‍ നിന്ന് ഇതുവരെ ഇറങ്ങിപ്പോകാത്ത മറ്റേതെങ്കിലും ധാര്‍മ്മിക ഭീരുക്കള്‍ ഉണ്ടെങ്കില്‍, ദയവായി ഇപ്പോള്‍ത്തന്നെ ഇറങ്ങിപ്പോകുക – പ്രതിഷേധത്തിനിടെ നെതന്യാഹു പറഞ്ഞു. സമ്മേളനത്തിന്റെ തുടക്കത്തില്‍ ആളുകള്‍ കുറവായിരുന്ന ഹാള്‍, നെതന്യാഹുവിന്റെ പ്രസംഗത്തിന് തൊട്ടുമുമ്പ് ക്രമേണ നിറഞ്ഞു.

    തങ്ങളുടെ പ്രതിഷേധത്തില്‍ പങ്കുചേരാന്‍ മറ്റ് പ്രതിനിധിസംഘങ്ങളോട് ഫലസ്തീന്‍ സംഘം അഭ്യര്‍ഥിച്ചിരുന്നു. ഇസ്രായിലില്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ അധികാരം നിലനിര്‍ത്താനുള്ള കടുത്ത പോരാട്ടത്തിനിടെ, ശത്രുക്കളെയും സഖ്യകക്ഷികളെയും ഒരുപോലെ കടന്നാക്രമിച്ചുകൊണ്ട് ഇസ്രായേല്‍ നേതാവ് തീപ്പൊരി പ്രസംഗം നടത്തി. ഒക്ടോബര്‍ 27 ലെ തെരഞ്ഞെടുപ്പില്‍ അധികാരം നിലനിര്‍ത്താന്‍ കടുത്ത മത്സരം നേരിടുന്ന നെതന്യാഹു, ഇറാന്‍ നേതാക്കള്‍ മുതല്‍ ന്യൂയോര്‍ക്കിലെ ആദ്യത്തെ മുസ്ലിം മേയര്‍ വരെയും, സഖ്യകക്ഷികളായ ബ്രിട്ടന്‍, ഫ്രാന്‍സ്, തുര്‍ക്കി എന്നിവരെയും ആഗോള വേദിയില്‍ വെച്ച് രൂക്ഷമായി വിമര്‍ശിച്ചു.
    ന്യൂയോര്‍ക്കിലെ ജനപ്രിയനായ ഇടതുപക്ഷ മേയര്‍ സൊഹ്‌റാന്‍ മംദാനിയെ യഹൂദവിരുദ്ധന്‍ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, നിങ്ങള്‍ ഈ നഗരത്തിന്റെ മേയറായി തെരഞ്ഞെടുക്കപ്പെട്ടതു മുതല്‍ പല യഹൂദര്‍ക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നില്ല എന്ന് ആരോപിച്ചു.
    നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറണ്ട് നടപ്പിലാക്കുമെന്ന് മംദാനി ഭീഷണിപ്പെടുത്തിയിരുന്നെങ്കിലും, പിന്നീട് തനിക്ക് അതിനുള്ള അധികാരമില്ലെന്ന് സമ്മതിച്ചിരുന്നു. 2023 ഒക്ടോബര്‍ 7 ന് ഹമാസ് നടത്തിയ മാരകമായ ആക്രമണങ്ങള്‍ക്ക് മറുപടിയായി നടത്തിയ ഗാസയിലെ സൈനിക നടപടികളില്‍ യുദ്ധക്കുറ്റങ്ങള്‍ക്ക് നെതന്യാഹു ഉത്തരവാദിയാണെന്ന് വിശ്വസിക്കാന്‍ ന്യായമായ കാരണങ്ങളുണ്ടെന്ന് ഹേഗ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര ക്രിമിനല്‍ കോടതി 2024 ല്‍ വ്യക്തമാക്കിയിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അന്തരീക്ഷം കൂടുതല്‍ വഷളാക്കിക്കൊണ്ട്, വംശഹത്യ അവസാനിപ്പിക്കുക എന്നെഴുതിയ ബാനറുകളുമായി ഡസന്‍ കണക്കിന് പ്രതിഷേധക്കാര്‍ ഐക്യരാഷ്ട്രസഭക്ക് സമീപം ഒത്തുകൂടി. ഹോളിവുഡ് താരം സൂസന്‍ സരാന്‍ഡന്‍ ഉള്‍പ്പെടെ നിരവധി പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇസ്രായേലിന്റെ ചരിത്രപരമായ സഖ്യകക്ഷികളായിരുന്നിട്ടും സമീപകാലത്തായി കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന ബ്രിട്ടനും ഫ്രാന്‍സും നെതന്യാഹുവിന്റെ രൂക്ഷവിമര്‍ശനത്തിന് ഇരയായി. അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ നിന്നുള്ള ഇസ്രായേലി ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ ബ്രിട്ടനും ഫ്രാന്‍സും പരിമിതമായ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
    ഇറാനെ കൊലപാതക സ്വഭാവമുള്ള ഏകാധിപത്യ ഭരണകൂടം എന്ന് നെതന്യാഹു വിശേഷിപ്പിച്ചു. ഏഴ് മാസത്തോളമായി ഇസ്രായേല്‍-അമേരിക്കന്‍ സേനകള്‍ ഇറാനെതിരെ നടത്തിയ ആക്രമണങ്ങള്‍, ആണവായുധങ്ങള്‍ വികസിപ്പിക്കുന്നതില്‍ നിന്ന് ഇറാനെ തടഞ്ഞതായി അദ്ദേഹം അവകാശപ്പെട്ടു. ഇസ്രായേലിനെ നശിപ്പിക്കാനും ലോകത്തെയാകെ ഭീഷണിപ്പെടുത്താനും ശേഷിയുള്ള ആണവായുധങ്ങള്‍ വികസിപ്പിക്കുന്നതില്‍ നിന്ന് ഇറാനിലെ കൊലപാതക സ്വഭാവമുള്ള ഏകാധിപത്യ ഭരണകൂടത്തെ തടയുമെന്ന് ഞാന്‍ പ്രതിജ്ഞ ചെയ്തിരുന്നു – അദ്ദേഹം പറഞ്ഞു.

    ഐക്യരാഷ്ട്രസഭയിലെ തങ്ങളുടെ ഒഴിഞ്ഞ ഡെസ്‌കില്‍ കൊല്ലപ്പെട്ട ഖുദ്സ് ഫോഴ്സ് കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ ചിത്രം പ്രദര്‍ശിപ്പിച്ച ഇറാന്‍ നേതൃത്വത്തിന്റെ പതനം അകലെയല്ല എന്ന് നെതന്യാഹു പറഞ്ഞു. പ്രസംഗത്തിനിടെ, ഇറാന്‍ പിന്തുണയുള്ള ലെബനീസ് തീവ്രവാദ സംഘടനയായ ഹിസ്ബുല്ലയുടെ പ്രവര്‍ത്തകര്‍ക്ക് അയച്ചുകൊടുക്കുന്നതിന് മുമ്പ് ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗം സ്‌ഫോടകവസ്തുക്കള്‍ നിറച്ച് തയ്യാറാക്കിയതെന്ന് പറയപ്പെടുന്ന പേജറുകള്‍ക്ക് സമാനമായ ഉപകരണം നെതന്യാഹു ഉയര്‍ത്തിക്കാട്ടി. പിന്നീട് അവ പൊട്ടിത്തെറിച്ച് ഡസന്‍ കണക്കിന് ഹിസ്ബുല്ല പ്രവര്‍ത്തകരും സാധാരണക്കാരും കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

    ഇറാന്‍ പിന്തുണയുള്ള ഇസ്ലാമിസ്റ്റ് സംഘടനയായ ഹമാസിനെ തുര്‍ക്കി പിന്തുണക്കുന്നതായി ആരോപിച്ച നെതന്യാഹു, തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗനെ ഏകാധിപതി എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണം സജീവമായി നടക്കുന്ന ഇസ്രായേലിലേക്ക് മടങ്ങുന്നതിന് മുമ്പ് ന്യൂയോര്‍ക്കില്‍ വളരെ കുറഞ്ഞ സമയത്തേക്കുള്ള സന്ദര്‍ശനം മാത്രമാണ് നെതന്യാഹു നടത്തുന്നത്. ഉന്നതരായ യു.എസ് നേതാക്കളില്‍ ആരെയും കാണാന്‍ അദ്ദേഹത്തിന് പരിപാടിയൊന്നുമില്ല.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Netanyahu UN
    Latest News
    ഇസ്രായേലിനെതിരെ പ്രചാരണം നടത്തുന്നുവെന്ന നെതന്യാഹുവിന്റെ ആരോപണം തള്ളി ഖത്തർ
    25/09/2026
    ഒരു നുണക്കും സത്യത്തെ മാറ്റാൻ കഴിയില്ലെന്ന് നെതന്യാഹുവിനോട് മംദാനി
    25/09/2026
    നെതന്യാഹുവിനെ ബഹിഷ്‌കരിച്ചത് 75 രാജ്യങ്ങളുടെ പ്രതിനിധികൾ
    25/09/2026
    എയർ ഇന്ത്യ- ഫ്ലൈ ദുബായ് സഹകരണം; ദുബായ് വഴി 52 നഗരങ്ങളിലേക്ക് ഈസി യാത്ര
    25/09/2026
    യു.എന്നില്‍ നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ കൂട്ട ഇറങ്ങിപ്പോക്കും കൂക്കിവിളിയും
    25/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.