ദുബായ്- കാസർക്കോട് കാഞ്ഞങ്ങാട് ചിത്താരി സ്വദേശിയായ യുവാവിനെ ദുബായിൽ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. നോർത്ത് ചിത്താരി മീത്തൽ ടി.വി. ഫിറോസ് (32) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നു മരിച്ചതായാണ് വിവരം.
വെള്ളിയാഴ്ച 11 മണിക്ക് പുറത്ത് പോയ യുവാവിനെ കാണാത്തതിനെ തുടർന്ന് ദുബായിലുള്ള ബന്ധുക്കളും സുഹൃത്തുക്കളും നടത്തിയ തിരച്ചിലിൽ ദുബായിൽ നടത്തിവരുന്ന സൂപ്പർ മാർക്കറ്റിന്റെ പാർക്കിങ്ങിൽ അന്ന് രാത്രി 9ഓടെ കാറിൽ ചാരിക്കിടന്ന നിലയിലായിരുന്നു യുവാവ്.
പോലീസ് എത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സഹോദരങ്ങൾക്കൊപ്പം ദുബായിൽ സൂപ്പർ മാർക്കറ്റ് നടത്തി വരികയായിരുന്നു. രണ്ട് വർഷം മുമ്പാണ് വിവാഹിതനായത്. പരേതരായ മൊയ്തീൻ ഹാജിയുടെയും മറിയത്തിന്റെയും മകനാണ്. ഹാദിയയാണ് ഭാര്യ. സഹോദരങ്ങൾ: അഷ്റഫ്, സൈനുദ്ദീൻ, ഹമീദ്, ഹനീഫ, നാസർ, യൂസഫ്, ഇസ്മായിൽ, സൗദ ഫൗസിയ.
നടപടികൾ പൂർത്തിയാക്കി മൃതദേഹം കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടന്നു വരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







