ഡബ്ലിൻ- സൗദി അറേബ്യയുടെ എണ്ണ കയറ്റുമതിയിൽ നിർണായകമായ ഈസ്റ്റ്- വെസ്റ്റ് പൈപ്പ്‌ലൈൻ ലക്ഷ്യമാക്കിയുണ്ടായ ആക്രമണത്തിന് പിന്നിൽ ഒരുപക്ഷേ ഇറാന് പങ്കുണ്ടായിരിക്കാമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പൈപ്പ്‌ലൈനിന് നേരെയുണ്ടായ ആക്രമണത്തിന് ഇറാനാണോ ഉത്തരവാദിയെന്ന ഡബ്ലിനിൽ മാധ്യമങ്ങളുടെ ചോദ്യത്തിന് അവരായിരിക്കാനാണ് സാധ്യത, ഒരുപക്ഷേ അവരായിരിക്കാം എന്ന് ട്രംപ് പറഞ്ഞു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അൽ സൗദുമായി ടെലഫോണിൽ സംസാരിച്ചതായും ട്രംപ് പറഞ്ഞു.
അതേസമയം ട്രംപിന്റെ അയർലാൻഡ് സന്ദർശനത്തിനിടെ തലസ്ഥാനമായ ഡബ്ലിനിലും കൗണ്ടി ക്ലെയറിലും ട്രംപിനിടെ പ്രതിഷേധ പ്രകടനങ്ങളുണ്ടായി. ഗാസ, ഇറാൻ വിഷയങ്ങളിൽ ട്രംപിന്റെ വിദേശ നയങ്ങളോടുള്ള എതിർപ്പ് പ്രതിഷേധക്കാർ പ്രകടിപ്പിച്ചു
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







