ജിദ്ദ- ജിദ്ദയിലെ തിരുവനന്തപുരം സ്വദേശികളുടെ കൂട്ടായ്മയായ തിരുവനന്തപുരം സ്വദേശി സംഗമം (ടി.എസ്.എസ്) പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ ലേഡീസ് വിംഗ് രൂപീകരിച്ചു. വനിതകളുടെ കൂട്ടായ്മയും സർഗ്ഗാത്മക ശേഷിയും ഏകോപിപ്പിച്ച് വൈവിധ്യമാർന്ന സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങൾ നടപ്പിലാക്കാനാണ് പുതിയ സമിതി നിലവിൽ വന്നത്.
പുതിയ ഭാരവാഹികൾ:
കൺവീനർ: ഷൈമ നജീബ്, ജോയിന്റ് കൺവീനർ: നസ്വി ഫൈനസ്, കൾച്ചറൽ കൺവീനർ: ഐശ്വര്യ തരുൺ. സംഘടനയുടെ സാമൂഹിക, ജീവകാരുണ്യ, സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യം കൂടുതൽ കരുത്തുറ്റതാക്കാൻ പുതിയ നേതൃത്വത്തിന് സാധിക്കുമെന്ന് യോഗം പ്രത്യാശ പ്രകടിപ്പിച്ചു. വരും ദിവസങ്ങളിൽ കുടുംബങ്ങൾക്കായി കൂടുതൽ വൈവിധ്യമാർന്ന പരിപാടികൾക്കും വനിതാ കൂട്ടായ്മകൾക്കും നേതൃത്വം നൽകുമെന്ന് നിയുക്ത ഭാരവാഹികൾ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







