ജിദ്ദ: നവംബർ അവസാന വാരത്തിൽ ജിദ്ദാ ദഅവാ കോഓർഡിനേഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന ഫാമിലി കോൺഫറൻസിൻ്റെ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘മജ്ലിസുൽ ഇൽമ്’ നാളെ (സെപ്തംബർ 11 വെള്ളിയാഴ്ച) ഷറഫിയ്യ ഖാലിദ് ബിൻ വലീദിലുള്ള അനസ് ബിൻ മാലിക് സെൻററിൽ നടക്കും. രാവിലെ എട്ട് മണി മുതൽ വൈകുന്നേരം നാലുമണി വരെ നടക്കുന്ന പരിപാടിയിൽ പ്രമുഖ പണ്ഡിതനും ഗ്രന്ഥകാരനും ദമ്മാം ഇസ്ലാമിക് കൾച്ചറൽ സെന്റർ മലയാള വിഭാഗം മേധാവിയുമായ ശൈഖ് അബ്ദുൽ ജബ്ബാർ അബ്ദുല്ല മദീനി ‘വ്യതിചലിച്ച കക്ഷികൾ’ എന്ന വിഷയത്തിൽ പഠനത്തിന് നേതൃത്വം നൽകും.
ഇന്ന് ലോകത്തിലെ വലിയൊരു വിഭാഗം മുസ്ലിംകൾ അവരുടെ ഹീറോകളായും, മുസ്ലിം പക്ഷത്തിൻ്റെ പോരാളികളായുമൊക്കെ ചിത്രീകരിക്കുന്ന ഒരു വിഭാഗം ഇത്തരം വ്യതിചലിച്ച കക്ഷികളിലെ ഒരു പ്രബല വിഭാഗമാണ്. പ്രവാചകന്റെ യഥാർത്ഥ മാർഗ്ഗം ഏതാണെന്നും പിഴച്ച കക്ഷികൾ ആരാണെന്നുമുള്ള അറിവ് ഇക്കാലത്ത് പ്രധാനമാണെന്നും സംഘാടകർ പറഞ്ഞു. വിശാലമായ ഈ വിഷയത്തിലേക്ക് വെളിച്ചം വീശുന്ന പഠന പരിപാടിയുടെ ഒന്നാം ഘട്ടമായാണ് ജെ.ഡി.സി.സി. മജ്ലിസുൽ ഇൽമ് സംഘടിപ്പിച്ചിട്ടുള്ളത്. പരിപാടിയുടെ കൂടുതൽ വിവരങ്ങൾക്ക് 0535618598 / 0509299816 / 0561562092 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.







