ജിദ്ദ – ബോട്ട് കേടായി നടുക്കടലില്‍ കുടുങ്ങിയ രണ്ടു പ്രവാസികളെ മക്ക പ്രവിശ്യയിലെ റാബിഗിലെ ബോര്‍ഡര്‍ ഗാര്‍ഡിലെ തിരച്ചില്‍, രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. ബംഗ്ലാദേശുകാരെയാണ് സൈന്യം രക്ഷിച്ചത്. ഇവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ സൈന്യം നല്‍കി.
ബോട്ടുകള്‍ ഉപയോഗിക്കുന്ന എല്ലാവരും സമുദ്ര സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും സമുദ്ര യാത്ര ആരംഭിക്കുന്നതിന് മുമ്പ് ബോട്ടുകള്‍ അനുയോജ്യമാണെന്ന് ഉറപ്പാക്കണമെന്നും അതിര്‍ത്തി സുരക്ഷാ സേന ആവശ്യപ്പെട്ടു. ഇക്കാര്യത്തിലെ അശ്രദ്ധ മൂലമുണ്ടാകുന്ന അപകടങ്ങളെ കുറിച്ച് സൈന്യം മുന്നറിയിപ്പ് നല്‍കി.
കടലില്‍ അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നവര്‍ മക്ക, കിഴക്കന്‍ പ്രവിശ്യ, മദീന പ്രവിശ്യകളില്‍ 911 എന്ന നമ്പറിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ 994 എന്ന നമ്പറിലും ബന്ധപ്പെട്ട് സഹായം തേടണമെന്നും അതിര്‍ത്തി സുരക്ഷാ സേന ആവശ്യപ്പെട്ടു.







