കോഴിക്കോട്- മുസ്ലിം ലീഗിന്റെ വിദ്യാർത്ഥി വിഭാഗമായ എം.എസ്.എഫിന്റെ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. പി.കെ നവാസ് പ്രസിഡന്റായ കമ്മിറ്റി രാജിവെച്ച ശേഷമാണ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്. പുതിയ മെമ്പർഷിപ്പടിസ്ഥാനത്തിൽ മുസ്ലിം വിദ്യാർത്ഥി ഫെഡറേഷന്റെ (എം.എസ് എഫ്) സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുക്കുകയായിരുന്നു. 14 ജില്ലകളിലേയും തെരഞ്ഞടുക്കപ്പെട്ട ഭാരവാഹികളുമായുള്ള ആശയ വിനിമയത്തിന് ശേഷമാണ് പുതിയ ഭാരവാഹികളെ മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചത്. പ്രസിഡണ്ട്: ഷറഫുദ്ദീൻ പിലാക്കൽ (പാലക്കാട്) ജനറൽ സെക്രട്ടറി: സ്വാഹിബ് മുഹമ്മദ് (കോഴിക്കോട്) ട്രഷറർ: റാഷിദ് കോക്കൂർ (മലപ്പുറം) വൈസ് പ്രസിഡണ്ടുമാർ അഡ്വ. അൽസിൻ (തൃശ്ശൂർ), നൗഫൽ കുളപ്പട (തിരുവനന്തപുരം) കെ എം ഇസ്മായിൽ (മലപ്പുറം)
റംഷാദ് കെ പി (കണ്ണൂർ), ആസിഫ് കലാം (കോഴിക്കോട്), ജലീൽ കാടാമ്പുഴ (മലപ്പുറം), കെ യു ഹംസ (പാലക്കാട്) ആരിഫ് പാലയൂർ (തൃശ്ശൂർ) ഉവൈസ് ഫൈസി (ആലപ്പുഴ) നബീൽ എ വി (മലപ്പുറം) റുമൈസ റഫീഖ് (കണ്ണൂർ)
സെക്രട്ടറിമാർ: വി പി ജസീം (മലപ്പുറം) ഫായിസ് തലക്കൽ (വയനാട്), യൂനുസ് പടന്നോട്ട് (കണ്ണൂർ) ഷാനിബ് നെല്ലിക്കട്ട (കാസർഗോഡ്) സഫ്വാൻ പത്തിൽ (മലപ്പുറം), അബ്ദുൽ ഗനി പി എൻ (എറണാകുളം) സുഫിയാൻ വില്ലൻ (മലപ്പുറം) , റാഷിദ് കാരേക്കാട് (കോഴിക്കോട്), ഹക്കീം എം ടി (പാലക്കാട്) ടി പി ഫിദ (മലപ്പുറം)







