റിയാദ്- കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒക്ടോബർ 10നുണ്ടായ ഹൂതി ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണമടഞ്ഞ ഇന്ത്യക്കാരന്റെ മൃതദേഹം റിയാദിൽ ഖബറടക്കി. തെലങ്കാനയിലെ കാമറെഡ്ഡി ജില്ല സ്വദേശി ഷെയ്ഖ് സയ്യിദ് (39) ആണ് മരിച്ചത്.
റിയാദിലെ നാഷണൽ ഗാർഡ് ആശുപത്രിയിലായിരുന്നു അന്ത്യം.വിമാനത്താവളത്തിലെ മൂന്നാം ടെർമിനലിലുള്ള സ്റ്റാർബക്സിൽ ജീവനക്കാരനായിരുന്നു സയ്യിദ്. ആക്രമണത്തിൽ ശരീരത്തിൽ അറുപത് ശതമാനത്തോളം പൊള്ളലേറ്റ ഇദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു.
സഹോദരങ്ങളായ അബ്ദുൽ ഹമീദും അബ്ദുൽ റഹ്മാനും ആശുപത്രിയിൽ കൂട്ടിനുണ്ടായിരുന്നു.പരേതനായ ഷെയ്ഖ് അഹമ്മദിന്റെയും ഷമീമിന്റെയും മകനാണ്. ഭാര്യ: നിഷാത്. മക്കൾ: അൽവിയ (10), സാറ (6), സയാൻ (16 മാസം).
ഇന്ത്യൻ എംബസിയുടെ സഹായത്തോടെ സാമൂഹിക പ്രവർത്തകൻ അബ്ദുൽ റഫീഖ് തെലങ്കാനയും ബന്ധുക്കളും സുഹൃത്തുക്കളുമാണ് ഖബറടക്കവുമായി ബന്ധപ്പെട്ട തുടർനടപടികൾ പൂർത്തീകരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



