ദുബൈ- ദുബൈ കെ. എം. സി. സി കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തുന്ന സി.എച്ച് ഇൻ്റർനാഷണൽ സമ്മിറ്റ്-26 ൻ്റെ ഭാഗമായി ജില്ലാ മീഡിയ വിഭാഗം ചർച്ച സംഘടിപ്പിക്കുന്നു.
ജെൻസി: ചിന്ത,സർഗാത്മകത എന്ന വിഷയത്തിൽ നവംബർ 6ന് വൈകീട്ട് 7.30ന് ദുബൈ കെ എം സി സി ഓഡിറ്റോറിയത്തിലാണ് പരിപാടി.
മായാ കർത്ത (ഹിറ്റ് എഫ്എം റേഡിയോ), പ്രഭാഷകനും മാധ്യമ പ്രവർത്തകനുമായ ജാബിർ ഹുദവി തൃക്കരിപ്പൂർ , കവിയും ഗ്രന്ഥകാരനുമായ മുജീബ് ജൈഹൂൻ, നജം പാലേരി (ഡൽഹി യൂനി.വിദ്യാർത്ഥി) തുടങ്ങിയവർ സംസാരിക്കും.
ഇത് സംബന്ധിച്ച് ചേർന്ന യോഗം ദുബൈ കെ.എം.സി.സി സരസ്ഥാന വൈസ് പ്രസിഡൻ്റ് ഇബ്രാഹിം മുറിച്ചാണ്ടി ഉദ്ഘാടനം ചെയ്തു. മീഡിയ വിംഗ് ചെയർമാൻ വി.കെ. കെ റിയാസ് അദ്ധ്യക്ഷത വഹിച്ചു. അഹമ്മദ് ബിച്ചി, കെ.പി. മുഹമ്മദ്, മൊയ്തു അരൂർ,മൂസ കൊയമ്പ്രം, ഷംസു മാത്തോട്ടം,ഗഫൂർ പാലോളി, അബ്ദുസ്സലാം പി. ,അസീസ് കുന്നത്ത്, ഇർഷാദ് വാകയാട്, നബീൽ നാരങ്ങോളി , അഹ്മദ് സിയാദ്, അബ്ദുറഹ്മാൻ കമ്മന, മുഹമ്മദ് റിയാസ്,ഷംസീർ ബാബു സംസാരിച്ചു. ജനറൽ കൺവീനർ ജസീൽ കായണ്ണ സ്വാഗതവും കൺവീനർ ജലീഷ് കമ്മു എൻ.സി നന്ദിയും പറഞ്ഞു.



