Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, August 21
    Breaking:
    • ഇറാനെ ഒറ്റപ്പെടുത്താനുള്ള യു.എസ് നീക്കത്തെ തള്ളിക്കളഞ്ഞ് ചൈന
    • ഫീസ് വർധന താങ്ങാനാകുന്നില്ല, ഇന്ത്യൻ കോൺസുൽ ജനറലിന് ഒ.ഐ.സി.സി തബൂക്ക് സെൻട്രൽ കമ്മിറ്റി നിവേദനം നൽകി
    • ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; മെഡലുറപ്പിച്ച് ഇന്ത്യ
    • പ്രശസ്ത നടി സൗകാർ ജാനകി അന്തരിച്ചു, സൂര്യമാനസത്തിലെ മമ്മൂട്ടിയുടെ അമ്മ
    • ഹിസ്ബുല്ലയെ ഭീകര സംഘടനയായി വീണ്ടും പ്രഖ്യാപിച്ച് അമേരിക്ക
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Top News

    ഇറാനെ ഒറ്റപ്പെടുത്താനുള്ള യു.എസ് നീക്കത്തെ തള്ളിക്കളഞ്ഞ് ചൈന

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്21/08/2026 Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഉപരോധങ്ങളും സമ്മര്‍ദ്ദവും സംഘര്‍ഷം പരിഹരിക്കില്ലെന്നും ചൈന

    ബീജിംഗ്: ഇറാനെതിരായ യു.എസ് ഉപരോധങ്ങളും സമ്മര്‍ദ്ദവും മിഡില്‍ ഈസ്റ്റ് സംഘര്‍ഷം പരിഹരിക്കില്ലെന്ന് ചൈന പറഞ്ഞു. ഇറാന്‍ സമ്പദ്വ്യവസ്ഥയെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളില്‍ പങ്കുചേരാന്‍ ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ അമേരിക്ക പ്രേരിപ്പിച്ചതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ ചൈന സ്വന്തം നിലപാട് വ്യക്തമാക്കിയത്. യുദ്ധം ആരംഭിച്ച് ഏകദേശം ആറ് മാസത്തിന് ശേഷം ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങള്‍ ഇറാന്‍ ഭരണകൂടത്തെ തകര്‍ക്കുമെന്ന് അമേരിക്ക വാദിച്ചു. പരാജയപ്പെടാന്‍ വിധിക്കപ്പെട്ട സാമ്പത്തിക ഭീകരതയായി ഇതിനെ ഇറാന്‍ മുദ്രകുത്തി.
    ഉപരോധങ്ങളും സമ്മര്‍ദ്ദവും പ്രശ്നം പരിഹരിക്കാന്‍ സഹായിക്കില്ലെന്ന്, ട്രംപിന്റെ ഭീഷണികളെ കുറിച്ച ചോദ്യത്തിന് മറുപടിയായി ചൈനീസ് വിദേശ മന്ത്രാലയ വക്താവ് ലിന്‍ ജിയാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഉത്തരവാദിത്തപരമായ നടപടികള്‍ സ്വീകരിക്കാനും രാഷ്ട്രീയ, നയതന്ത്ര മാര്‍ഗങ്ങളിലൂടെ പ്രശ്നം പരിഹരിക്കാനും ചൈന ബന്ധപ്പെട്ട എല്ലാ കക്ഷികളോടും ആവശ്യപ്പെടുന്നു – ലിന്‍ ജിയാന്‍ പറഞ്ഞു.
    ഇറാനു മേല്‍ സാമ്പത്തിക സമ്മര്‍ദ്ദം ചെലുത്താനുള്ള ട്രംപിന്റെ നീക്കത്തെ യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് ന്യായീകരിച്ചു. പല സംഭാഷണങ്ങളും സ്വകാര്യമായി നടത്തുന്നതാണ് നല്ലതെന്ന്, ഇറാനെതിരായ ഉപരോധത്തില്‍ പങ്കുചേരാന്‍ ചൈനക്കു മേല്‍ അമേരിക്ക സമ്മര്‍ദ്ദം ചെലുത്തുമോ എന്ന് ചോദ്യത്തിന് മറുപടിയായി ബെസെന്റ് സി.എന്‍.ബി.സിയോട് പറഞ്ഞു. എന്നാല്‍ പദ്ധതിയുമായി സഹകരിക്കാന്‍ ചൈനയോട് ബെസെന്റ് ആവശ്യപ്പെട്ടു.
    ബെസെന്റിന്റെ അഭിപ്രായങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍, യുദ്ധം പരിഹരിക്കുന്നതില്‍ എല്ലാ കക്ഷികളും ഉത്തരവാദിത്തപരമായ നടപടികള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ലിന്‍ ജിയാന്‍ ആവര്‍ത്തിച്ചു. അന്താരാഷ്ട്ര നിയമത്തില്‍ അടിസ്ഥാനമില്ലാത്തതും യു.എന്‍ രക്ഷാ സമിതി അംഗീകരിക്കാത്തതുമായ നിയമവിരുദ്ധമായ ഏകപക്ഷീയമായ ഉപരോധങ്ങളെ ചൈന എതിര്‍ക്കുന്നതായും വിദേശ മന്ത്രാലയ വക്താവ് പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    China Iran US sanctions against Iran
    Latest News
    ഇറാനെ ഒറ്റപ്പെടുത്താനുള്ള യു.എസ് നീക്കത്തെ തള്ളിക്കളഞ്ഞ് ചൈന
    21/08/2026
    ഫീസ് വർധന താങ്ങാനാകുന്നില്ല, ഇന്ത്യൻ കോൺസുൽ ജനറലിന് ഒ.ഐ.സി.സി തബൂക്ക് സെൻട്രൽ കമ്മിറ്റി നിവേദനം നൽകി
    21/08/2026
    ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; മെഡലുറപ്പിച്ച് ഇന്ത്യ
    21/08/2026
    പ്രശസ്ത നടി സൗകാർ ജാനകി അന്തരിച്ചു, സൂര്യമാനസത്തിലെ മമ്മൂട്ടിയുടെ അമ്മ
    21/08/2026
    ഹിസ്ബുല്ലയെ ഭീകര സംഘടനയായി വീണ്ടും പ്രഖ്യാപിച്ച് അമേരിക്ക
    21/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version