മസ്‌കത്ത്: ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നതിനിടെ എണ്ണ ടാങ്കറിനു നേരെ ഡ്രോൺ ആക്രമണം. ഹോർമുസ് കടലിടുക്കിലൂടെ പുറത്തേക്ക് പോകുന്നതിനിടെയാണ് ടാങ്കറിൽ ഡ്രോൺ ഇടിച്ചതെന്ന് യു.കെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെന്റർ അറിയിച്ചു. സൈനിക അധികൃതരാണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്.
ആക്രമണത്തിൽ കപ്പലിന് ചെറിയ കേടുപാടുകൾ സംഭവിച്ചെങ്കിലും ജീവനക്കാർ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തെ തുടർന്ന് പാരിസ്ഥിതിക ആഘാതമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾ ജാഗ്രത പാലിക്കണമെന്നും, സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങൾ ഉണ്ടായാൽ സമുദ്ര സുരക്ഷാ സംഘടനയെ അറിയിക്കണമെന്നും യു.കെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെന്റർ നിർദ്ദേശം നൽകി. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നതിനിടെ അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ രണ്ട് എണ്ണ ടാങ്കറുകൾക്ക് നേരെയും സമാനമായ രീതിയിൽ ആക്രമണം നടന്നിരുന്നു.







