കയ്‌റോ – ഈജിപ്തിലെ ഇസ്മായിലിയ ഗവര്‍ണറേറ്റില്‍ തൊഴിലാളികള്‍ സഞ്ചരിച്ച രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പതിനെട്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. 32 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അല്‍ഖസ്സാസീന്‍ ജില്ലയിലെ അല്‍ദവാവിസ് റോഡിലായിരുന്നു അപകടം. പോലീസും ആംബുലന്‍സ് സംഘങ്ങളും സംഭവസ്ഥലത്ത് കുതിച്ചെത്തി അടിയന്തിര നടപടികള്‍ സ്വീകരിച്ചു. പരിക്കേറ്റവരെ അല്‍ഖസ്സാസീന്‍ സെന്‍ട്രല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു. അപകട കാരണം കണ്ടെത്താൻ സുരക്ഷാ സംഘങ്ങള്‍ അന്വേഷണം ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







