തിരുവനന്തപുരം: സമഗ്ര ശിക്ഷാ കേരളം (SSK) സംസ്ഥാന പ്രോഗ്രാം ഓഫീസറായി ഡോ. ഇസ്മയിൽ മരിതേരി ചുമതലയേറ്റു. സൗദി അറേബ്യയിലടക്കം വിദേശ സർവകലാശാലകളിലടക്കം വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വൈവിധ്യമാർന്ന പഠന-പരിശീലന പ്രവർത്തനങ്ങൾ നയിച്ച് വളരെയധികം പരിചയസമ്പന്നനായ അദ്ദേഹം, അറിയപ്പെടുന്ന കോളമിസ്റ്റും മികച്ച പ്രഭാഷകനുമാണ്.
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സമഗ്ര ശിക്ഷാ കേരളയുടെ സംസ്ഥാനതല വിദ്യാഭ്യാസ പദ്ധതികളുടെ ഏകോപനവും പൂർണ്ണമായ നിർവ്വഹണവുമാണ് പ്രധാന ചുമതല.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകളിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും പഠന-ബോധന പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും മുൻഗണന നൽകി പ്രവർത്തിക്കുമെന്ന് ഡോ. ഇസ്മയിൽ മരിതേരി പറഞ്ഞു. കോഴിക്കോട് ജില്ലയിലെ ഇരിങ്ങത്ത് സ്വദേശിയാണ് ഡോ. ഇസ്മയിൽ മരിതേരി.






