Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, July 15
    Breaking:
    • കോടികൾ നൽകിയാൽ മന്ത്രിസ്ഥാനം: എലത്തൂർ എം.എൽ.എ വിദ്യാ ബാലകൃഷ്ണന് വ്യാജ ഫോൺ കോൾ​
    • ഗാസയില്‍ പോലീസ് സ്‌റ്റേഷന് നേരെ ഇസ്രായില്‍ വ്യോമാക്രമണം; മുതിര്‍ന്ന ഓഫീസര്‍ അടക്കം എട്ടു പേര്‍ കൊല്ലപ്പെട്ടു
    • ഇറാന്‍ ആക്രമണത്തില്‍ കുവൈത്തില്‍ നാലു സൈനികര്‍ക്ക് പരിക്ക്
    • കരാറിലെത്തിയില്ലെങ്കില്‍ ഇറാനിലെ വൈദ്യുതി നിലയങ്ങള്‍ ആക്രമിക്കും; ഹോര്‍മുസിൽ 20 ശതമാനം ടോള്‍ ചുമത്താനുള്ള ഉദ്ദേശ്യത്തില്‍ നിന്ന് പിന്മാറിയെന്നും ട്രംപ്
    • ഹോര്‍മുസില്‍ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം: മരണം രണ്ടായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Iran

    കരാറിലെത്തിയില്ലെങ്കില്‍ ഇറാനിലെ വൈദ്യുതി നിലയങ്ങള്‍ ആക്രമിക്കും; ഹോര്‍മുസിൽ 20 ശതമാനം ടോള്‍ ചുമത്താനുള്ള ഉദ്ദേശ്യത്തില്‍ നിന്ന് പിന്മാറിയെന്നും ട്രംപ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/07/2026 Iran Top News USA War World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    വാഷിംഗ്ടണ്‍ – യുദ്ധം അവസാനിപ്പിക്കാനുള്ള സമഗ്ര കരാറില്‍ ഇറാന്‍ ഒപ്പുവെല്ലെങ്കില്‍ അടുത്തയാഴ്ച ഇറാനില്‍ യു.എസ് നടത്തുന്ന ആക്രമണങ്ങള്‍ വൈദ്യുതി നിലയങ്ങളും പാലങ്ങളും ഉള്‍പ്പെടുത്തി വ്യാപിപ്പിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കി. അടുത്തയാഴ്ച ഇറാന് അങ്ങേയറ്റം മോശമായിരിക്കും. അടുത്തയാഴ്ച ഞങ്ങള്‍ വൈദ്യുതി നിലയങ്ങള്‍ ആക്രമിക്കും. അടുത്തയാഴ്ച ഞങ്ങള്‍ പാലങ്ങള്‍ ആക്രമിക്കുമെന്ന് ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു. 

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അവര്‍ ചര്‍ച്ചയിലേക്ക് മടങ്ങിയില്ലെങ്കില്‍ അവരുടെ എല്ലാ വൈദ്യുതി നിലയങ്ങളും പാലങ്ങളും ഞങ്ങള്‍ തകര്‍ക്കും. മതിയെന്ന് ഞാന്‍ പറയുന്നതുവരെ ഇറാനെതിരായ ആക്രമണങ്ങള്‍ തുടരും. ഇറാനിലെ ഊര്‍ജ കേന്ദ്രങ്ങള്‍ ആക്രമിക്കുന്നത് അമേരിക്ക അവസാനത്തേക്ക് മാറ്റിവെക്കുകയാണ്. ഇറാന് ഇപ്പോഴും ചില പ്രതിരോധ ശേഷികളുണ്ട്, പക്ഷേ അധികമില്ല. യു.എസ് സൈന്യം ഇറാന്റെ സൈനിക ശേഷികളില്‍ വന്‍ നാശനഷ്ടങ്ങള്‍ വരുത്തി. ഇപ്പോള്‍ സൈനിക നടപടികള്‍ അവസാനിപ്പിച്ചാല്‍ അവ പുനര്‍നിര്‍മ്മിക്കാന്‍ ഏകദേശം 20 വര്‍ഷമെടുക്കും. ചൊവ്വാഴ്ച ഇറാനുമായി യു.എസ് പ്രതിനിധികള്‍ ചര്‍ച്ച നടത്തി. ഒരു കരാറിലെത്താന്‍ അമേരിക്ക ഇറാനെ പ്രേരിപ്പിച്ചു. ഇറാന്‍ ആണവായുധം നേടുന്നത് തടയുക, ഹോര്‍മുസ് കടലിടുക്കില്‍ നാവിഗേഷന്‍ സ്വാതന്ത്ര്യം നിലനിര്‍ത്തുക, ഇറാന്‍ സൈനിക ശേഷികള്‍ ദുര്‍ബലപ്പെടുത്തുക എന്നിവയാണ് അമേരിക്കയുടെ ലക്ഷ്യം. ഇറാന്‍ ഒരിക്കലും ആണവായുധം സ്വന്തമാക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.

    ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകള്‍ക്ക് 20 ശതമാനം ടോള്‍ ചുമത്താനുള്ള തന്റെ ഉദ്ദേശ്യത്തില്‍ നിന്ന് പിന്മാറുകയാണെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. ടോള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ നേതാക്കള്‍ ടോള്‍ കുറയ്ക്കാന്‍ തന്നെ പ്രേരിപ്പിച്ചതായും ട്രംപ് പറഞ്ഞു. ഇറാനു മേല്‍ സമ്മര്‍ദ്ദം വര്‍ധിപ്പിക്കാനായി, ഇറാന്‍ തുറമുഖങ്ങള്‍ക്കു മേല്‍ വീണ്ടും ഉപരോധം ഏര്‍പ്പെടുത്തുന്നതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാന്‍ തുറമുഖങ്ങളിലേക്കോ പുറത്തേക്കോ പോകുന്ന കപ്പലുകള്‍ക്ക് പൂര്‍ണ്ണമായ ഉപരോധം നിലനിര്‍ത്തുമെന്നും ട്രംപ് വ്യക്തമാക്കി.

    ഫെബ്രുവരി 28 ന് യു.എസും ഇസ്രായിലും ആക്രമണം ആരംഭിച്ചതിനുശേഷം, ലോകത്തിലെ ക്രൂഡ് ഓയില്‍ ഉല്‍പാദനത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന സുപ്രധാന ജലപാതയായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചിരുന്നു. പിന്നീട് അല്‍പകാലം കടലിടുക്ക് തുറന്നെങ്കിലും വീണ്ടും അടച്ചുപൂട്ടി.

    തുടര്‍ച്ചയായ നാലാം ദിവസവും ഇറാനെതിരെ ആക്രമണം നടത്തിയതായി യു.എസ് സൈന്യം അറിയിച്ചു. ഹോര്‍മുസ് കടലിടുക്കിലെ വാണിജ്യ കപ്പലുകളെ ആക്രമിക്കാനുള്ള ഇറാന്റെ ശേഷികള്‍ നശിപ്പിക്കുക എന്നതാണ് ആക്രമണങ്ങളുടെ ലക്ഷ്യമെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് എക്‌സ് പ്ലാറ്റ്ഫോമിലെ പ്രസ്താവനയില്‍ പറയുന്നു. ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകള്‍ ലക്ഷ്യമിട്ടുള്ള ഇറാന്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായി ഇറാന്‍ തുറമുഖങ്ങള്‍ക്കു മേല്‍ വീണ്ടും ഉപരോധം ഏര്‍പ്പെടുത്തിയതായി യു.എസ് സൈന്യം ചൊവ്വാഴ്ച രാത്രി വൈകി പ്രഖ്യാപിച്ചു. ഇറാന്‍ തുറമുഖങ്ങളിലേക്കും തീരപ്രദേശങ്ങളിലേക്കും പോകുന്ന കപ്പലുകള്‍ക്കുള്ള നാവിക ഉപരോധം ഇന്ന് അമേരിക്കന്‍ കിഴക്കന്‍ സമയം വൈകുന്നേരം 4:00 മണിയോടെ ഞങ്ങള്‍ പുനരാരംഭിച്ചുവെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞു. ഇരുപതിലധികം യുദ്ധക്കപ്പലുകളും നൂറുകണക്കിന് സൈനിക വിമാനങ്ങളും മിഡില്‍ ഈസ്റ്റിലുടനീളം സജീവമാണെന്നും യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി.
    .
    ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചതിന് മറുപടിയായി ഏപ്രിലില്‍ ഏര്‍പ്പെടുത്തിയ മുന്‍ ഉപരോധ കാലത്ത്, ഇറാന് ഒരു ബാരല്‍ എണ്ണ പോലും കയറ്റുമതി ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കറും ചര്‍ച്ചാ സംഘം ലീഡറുമായ മുഹമ്മദ് ബാഖര്‍ ഖാലിബാഫ് പറഞ്ഞു. സംഘര്‍ഷം വര്‍ധിച്ചത് ജൂണ്‍ 17 ന് ഒപ്പുവെച്ച ധാരണാപത്രം അന്തിമ കരാറിലൂടെ ഉറപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Donald Trump hormus sea route
    Latest News
    കോടികൾ നൽകിയാൽ മന്ത്രിസ്ഥാനം: എലത്തൂർ എം.എൽ.എ വിദ്യാ ബാലകൃഷ്ണന് വ്യാജ ഫോൺ കോൾ​
    15/07/2026
    ഗാസയില്‍ പോലീസ് സ്‌റ്റേഷന് നേരെ ഇസ്രായില്‍ വ്യോമാക്രമണം; മുതിര്‍ന്ന ഓഫീസര്‍ അടക്കം എട്ടു പേര്‍ കൊല്ലപ്പെട്ടു
    15/07/2026
    ഇറാന്‍ ആക്രമണത്തില്‍ കുവൈത്തില്‍ നാലു സൈനികര്‍ക്ക് പരിക്ക്
    15/07/2026
    കരാറിലെത്തിയില്ലെങ്കില്‍ ഇറാനിലെ വൈദ്യുതി നിലയങ്ങള്‍ ആക്രമിക്കും; ഹോര്‍മുസിൽ 20 ശതമാനം ടോള്‍ ചുമത്താനുള്ള ഉദ്ദേശ്യത്തില്‍ നിന്ന് പിന്മാറിയെന്നും ട്രംപ്
    15/07/2026
    ഹോര്‍മുസില്‍ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം: മരണം രണ്ടായി
    15/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version