ഷാർജ- ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ അക്കാഫ് ഇവന്റസ് ബുക്ക് സ്റ്റാൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഡോക്ടർ ഇ. വിഷ്ണു വർദ്ധൻ റെഡ്ഢി ഉദ്ഘാടന കർമ്മം നിർവ്വഹിച്ച ചടങ്ങിൽ പ്രസിഡന്റ് ചാൾസ് പോൾ അധ്യക്ഷനായി. ജനറൽ സെക്രട്ടറി വി. എസ്. ബിജുകുമാർ സ്വാഗതം പറഞ്ഞു.
ഷാർജ ഇന്ത്യൻ അസോസിയേഷൻ സെക്രട്ടറി വൈ. എ. റഹീം ആശംസകൾ പറഞ്ഞു. ബാഷോ ബുക്‌സിൽ നിന്നും അർഷാദ് ബത്തേരി, ലിറ്റററി സെക്രട്ടറി അജിത് കണ്ടല്ലൂർ, ചെയർമാൻ ഷാഹുൽ ഹമീദ്, ജൂഢിൻ ഫെർണണ്ടസ്,വി. സി മനോജ്, മനോജ് കെ വി, രഞ്ജിത് കോടോത്ത്, ഹാഷിക് തൈക്കണ്ടി, ഷിബു മുഹമ്മദ്, അജിത് വള്ളോലി, ശ്രീകുമാർ, വനിതാ വിഭാഗത്തിൽ നിന്നും റാണി സുധീർ, വിദ്യ പുത്തുശ്ശേരി, രശ്മി ഐസക്, ദീപിക സുജിത്, മഞ്ജു ശ്രീകുമാർ, സജ്ന അബ്ദുള്ള തുടങ്ങിയവർ പങ്കെടുത്തു.
ബാഷോ ബുക്സുമായി ചേർന്ന് ദഉ 4 ലാണ് അക്കാഫ് സ്റ്റാൾ പ്രവർത്തിക്കുന്നത്.ഈ വർഷം അക്കാഫ് പുറത്തിറക്കുന്ന മൂന്ന് പുസ്തകങ്ങൾ സ്റ്റാളിൽ ലഭ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



