അനാവശ്യമായി ബ്രേക്ക് ഉപയോഗിക്കുന്നതിന് 300 റിയാല്‍ മുതല്‍ 500 റിയാല്‍ വരെ പിഴ
ജിദ്ദ – ഡ്രൈവിംഗ് ലൈസന്‍സും വാഹന രജിസ്ട്രേഷനും അടക്കം ഡ്രൈവറുടെയോ വാഹനത്തിന്റെയോ രേഖകള്‍ അംഗീകൃത ഉദ്യോഗസ്ഥര്‍ക്ക് കാണിക്കാന്‍ വിസമ്മതിക്കുന്നത് 1,000 മുതല്‍ 2,000 റിയാല്‍ വരെ പിഴ ലഭിക്കാവുന്ന ഗതാഗത നിയമ ലംഘനമാണെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.
അംഗീകൃത അധികാരികള്‍ ആവശ്യപ്പെടുമ്പോള്‍ ആവശ്യമായ രേഖകള്‍ നല്കാന് വിസമ്മതിക്കുന്നത് നിയമലംഘനമാണെന്ന് എക്സ് പ്ലാറ്റ്ഫോമിലെ ഔദ്യോഗിക അക്കൗണ്ടിലെ പോസ്റ്റില്‍ ട്രാഫിക് ഡയറക്ടറേറ്റ് വിശദീകരിച്ചു.
വാഹനമോടിക്കുമ്പോള്‍ പെട്ടെന്ന് അനാവശ്യമായി ബ്രേക്ക് ഉപയോഗിക്കുന്നതിനെതിരെ ട്രാഫിക് ഡയറക്ടറേറ്റ് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്കി. പിഴ ലഭിക്കുന്ന വ്യക്തമായ ട്രാഫിക് ലംഘനമാണിത്. പെട്ടെന്ന് അനാവശ്യമായി ബ്രേക്ക് ഉപയോഗിക്കുന്നതിന് കുറഞ്ഞത് 300 റിയാല്‍ മുതല്‍ പരമാവധി 500 റിയാല്‍ വരെ പിഴ ചുമത്തുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വിശദീകരിച്ചു.



