Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, July 14
    Breaking:
    • ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിന് വേണ്ടി ചാരവൃത്തി; ബഹ്‌റൈനില്‍ മൂന്നു പേര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ
    • യു.എ.ഇ എണ്ണ ടാങ്കര്‍ ആക്രമണം: മൂന്ന് ജീവനക്കാരെ കാണാതായതായെന്ന് ഒമാന്‍
    • അബഹ എയര്‍പോര്‍ട്ട് ആക്രമണം: വിമാന സര്‍വീസുകള്‍ റദ്ദാക്കി
    • വിമാനനിരക്ക് നിയന്ത്രിക്കാൻ ചട്ടം: സുപ്രീം കോടതിയുടെ ഇടപെടലിനെ സ്വാഗതം ചെയ്ത് തിരുവനന്തപുരം സൗദി പാസഞ്ചേഴ്സ് ഫോറം
    • റിയാദില്‍ സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ മലയാളി മരിച്ചു, അപകടം സിഗ്നലിൽ കാറിടിച്ച്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Bahrain

    ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിന് വേണ്ടി ചാരവൃത്തി; ബഹ്‌റൈനില്‍ മൂന്നു പേര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/07/2026 Bahrain Crime Gulf 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മനാമ – ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിന് വേണ്ടി ചാരവൃത്തി നടത്തിയതുമായി ബന്ധപ്പെട്ട രണ്ട് വ്യത്യസ്ത കേസുകളില്‍ ഹൈ ക്രിമിനല്‍ കോടതി മൂന്നു പേര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചതായും പിടിച്ചെടുത്ത എല്ലാ വസ്തുക്കളും കണ്ടുകെട്ടാന്‍ ഉത്തരവിട്ടതായും ബഹ്റൈനിലെ ടെററിസം ക്രൈംസ് പ്രോസിക്യൂഷന്‍ മേധാവി അറിയിച്ചു. ആദ്യ കേസില്‍, നിലവില്‍ വിദേശത്ത് താമസിക്കുന്ന പിടികിട്ടാപ്പുള്ളി അടക്കം രണ്ടു പേര്‍ പ്രതികളാണ്. ആദ്യ പ്രതി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിനു വേണ്ടി പ്രവര്‍ത്തിക്കുന്നതായി അന്വേഷണങ്ങളില്‍ കണ്ടെത്തി.

    രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനായി ഒന്നാം പ്രതി ബഹ്റൈനിലുള്ള രണ്ടാം പ്രതിയെ ചുമതലപ്പെടുത്തി. രണ്ടാമത്തെ കേസില്‍, ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് അംഗങ്ങള്‍ നടത്തുന്ന ഓണ്‍ലൈന്‍ അക്കൗണ്ടുകളുമായി ആശയവിനിമയം നടത്തിയ മൂന്നാം പ്രതി, ബഹ്റൈനിലെ സുപ്രധാന കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണങ്ങളുടെ വീഡിയോകളും, പ്രത്യേകം ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്താനായി രാജ്യത്തിനുള്ളിലെ സുപ്രധാന സ്ഥലങ്ങളുടെ കോര്‍ഡിനേറ്റുകളും സ്ഥലങ്ങളും റെവല്യൂഷണറി ഗാര്‍ഡ് അംഗങ്ങള്‍ക്ക് അയച്ചുകൊടുക്കുകയായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇത് രാജ്യത്തിന്റെ സുരക്ഷക്കും പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷക്ക് നേരിട്ടുള്ള ഭീഷണി ഉയര്‍ത്തി. റിപ്പോര്‍ട്ടുകള്‍ ലഭിച്ചയുടനെ പബ്ലിക് പ്രോസിക്യൂഷന്‍ രണ്ട് കേസുകളിലും അന്വേഷണം ആരംഭിച്ചു. രാജ്യത്തിനുള്ളില്‍ താമസിക്കുന്ന പ്രതികളെ ചോദ്യം ചെയ്യുകയും സാക്ഷികളുടെ മൊഴികള്‍ കേള്‍ക്കുകയും പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങള്‍ പരിശോധിക്കാന്‍ സാങ്കേതിക വിദഗ്ധരെ നിയമിക്കുകയും ചെയ്തു. പ്രതികള്‍ നല്‍കിയ വിവരങ്ങള്‍ സുപ്രധാന ദേശീയ സൗകര്യങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ക്ക് വലിയ തോതില്‍ സഹായിച്ചതായും അതുവഴി രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും അപകടത്തിലാക്കിയതായും അന്വേഷണങ്ങളില്‍ നിഗമനത്തിലെത്തി. പ്രതികളുടെ അഭിഭാഷകരുടെ സാന്നിധ്യവും അവരുടെ പ്രതിവാദം അവതരിപ്പിക്കാനുള്ള അവകാശവും ഉള്‍പ്പെടെ എല്ലാ നിയമപരമായ ഉറപ്പുകളും പാലിച്ചുകൊണ്ട് രണ്ട് കേസുകളിലും വെവ്വേറെ വാദം കേട്ട് വിചാരണ പൂര്‍ത്തിയാക്കിയാണ് കോടതി ശിക്ഷ പ്രഖ്യാപിച്ചത്.

    കഴിഞ്ഞ മാര്‍ച്ചില്‍ ബഹ്റൈനെതിരായ ഇറാന്‍ ആക്രമണങ്ങളുമായി ബന്ധപ്പെട്ട അക്രമ, അട്ടിമറി കുറ്റകൃത്യങ്ങള്‍ക്ക് ബഹ്റൈനിലെ ഹൈ ക്രിമിനല്‍ കോടതി രണ്ട് വ്യത്യസ്ത കേസുകളിലായി 10 പ്രതികള്‍ക്ക് അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷയും വിധിച്ചു. പിടിച്ചെടുത്ത വസ്തുക്കള്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. ശത്രുതാപരമായ വിദേശ രാജ്യങ്ങള്‍ക്കുവേണ്ടിയുള്ള ചാരവൃത്തി ദേശീയ സുരക്ഷയെ ബാധിക്കുന്ന ഏറ്റവും ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഒന്നാണെന്ന് ബഹ്റൈന്‍ പബ്ലിക് പ്രോസിക്യൂഷന്‍ പറഞ്ഞു. അത്തരം പ്രവൃത്തികള്‍ ചെയ്യുന്ന എല്ലാവരെയും ശക്തമായി നേരിടാനും രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ പ്രതിരോധ നിയമ നടപടികളും സ്വീകരിക്കാനുമുള്ള പ്രതിബദ്ധത പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran Revolutionary Guard Spy
    Latest News
    ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിന് വേണ്ടി ചാരവൃത്തി; ബഹ്‌റൈനില്‍ മൂന്നു പേര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ
    14/07/2026
    യു.എ.ഇ എണ്ണ ടാങ്കര്‍ ആക്രമണം: മൂന്ന് ജീവനക്കാരെ കാണാതായതായെന്ന് ഒമാന്‍
    14/07/2026
    അബഹ എയര്‍പോര്‍ട്ട് ആക്രമണം: വിമാന സര്‍വീസുകള്‍ റദ്ദാക്കി
    14/07/2026
    വിമാനനിരക്ക് നിയന്ത്രിക്കാൻ ചട്ടം: സുപ്രീം കോടതിയുടെ ഇടപെടലിനെ സ്വാഗതം ചെയ്ത് തിരുവനന്തപുരം സൗദി പാസഞ്ചേഴ്സ് ഫോറം
    14/07/2026
    റിയാദില്‍ സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ മലയാളി മരിച്ചു, അപകടം സിഗ്നലിൽ കാറിടിച്ച്
    14/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version