ജിദ്ദ: സൗദി അറേബ്യയിൽ പ്രത്യേക ഫീസ് നൽകാതെ തന്നെ 24 മണിക്കൂറും തുറന്നു പ്രവർത്തിക്കാൻ എട്ട് ബിസിനസ് മേഖലകൾക്ക് നഗരസഭാ-ഭവനകാര്യ മന്ത്രാലയം അനുമതി നൽകി. ജനങ്ങളുടെ അത്യാവശ്യങ്ങൾ തടസ്സമില്ലാതെ നിറവേറ്റുന്നതിനും സേവനങ്ങളുടെ തുടർച്ച ഉറപ്പാക്കുന്നതിനുമാണ് ഈ ഇളവുകളെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഫീസ് ഇളവ് ലഭിച്ച മേഖലകൾ താഴെ പറയുന്നവയാണ്:
നഗരപരിധിക്ക് പുറത്തുള്ള പെട്രോൾ പമ്പുകളും അനുബന്ധ സർവീസ് സെന്ററുകളും.
ഹോട്ടലുകൾ, ഹോസ്പിറ്റാലിറ്റി അപ്പാർട്ടുമെന്റുകൾ, റിസോർട്ടുകൾ.
ഫാർമസികൾ.
മെഡിക്കൽ സ്ഥാപനങ്ങൾ (ആശുപത്രികൾ, ക്ലിനിക്കുകൾ).
വിദ്യാഭ്യാസ സ്ഥാപനങ്ങൾ.
കല്യാണമണ്ഡപങ്ങൾ (വെഡ്ഡിങ് ഹാൾ).
വിശ്രമകേന്ദ്രങ്ങൾ (ഇസ്തിറാഹകൾ).
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



