Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, June 19
    Breaking:
    • ഫിഫ ലോകകപ്പ്; ബ്രസീലിന് ജയിക്കണം, നെയ്മർ കളിച്ചേക്കില്ല; മൊറോക്കോയും കളത്തിൽ
    • ഫിഫ ലോകകപ്പ്: യു.എസ്.എ ക്ക് ഓസ്ട്രേലിയൻ ഭീഷണി, വിജയം തേടി തുർക്കി
    • ആർത്തവ ശുചിത്വം – ബോധവത്കരണ ക്ലാസ് നടത്തി കെഎംസിസി വനിതാ വിങ്
    • അധിക ആവശ്യങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ
    • ഇറാനുമായുള്ള ധാരണാപത്രം ഇറാന്റെ നിരുപാധിക കീഴടങ്ങലെന്ന് ട്രംപ്​
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Diaspora»USA

    അധിക ആവശ്യങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/06/2026 USA Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഇസ്രായിൽ-യുഎസ് ആക്രമണം: ഇറാന് 27,000 കോടി ഡോളറിന്റെ സാമ്പത്തിക നഷ്ടമെന്ന് റിപ്പോർട്ട്
    Share
    WhatsApp Facebook Twitter Telegram LinkedIn

    ​തെഹ്റാൻ: അമേരിക്കയുമായി ഒപ്പുവെച്ച ധാരണാപത്രത്തിലെ വ്യവസ്ഥകൾ നടപ്പാക്കാൻ ഇറാൻ പ്രതിജ്ഞാബദ്ധമാണെന്നും എന്നാൽ ഇതിന്റെ പേരിൽ അധിക ആവശ്യങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ ശക്തമായ തിരിച്ചടി നൽകുമെന്നും ഇറാൻ പാർലമെന്റ് സ്പീക്കറും മുഖ്യ ചർച്ചകനുമായ മുഹമ്മദ് ബാഖർ ഖാലിബാഫ് മുന്നറിയിപ്പ് നൽകി. ധാരണാപത്രം ഇറാന്റെ നിരുപാധിക കീഴടങ്ങലാണെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശക്തമായ ഒരു നിലപാടിൽ നിന്നുകൊണ്ടാണ് തങ്ങൾ ചർച്ചകളിൽ പങ്കെടുത്തതെന്നും കരാർ ഇറാന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

    ​കരാറിലെ നിബന്ധനകൾ നടപ്പാക്കുക എന്നത് ഇറാൻ പരമോന്നത നേതാവ് തന്നെ ഏൽപ്പിച്ച ദൗത്യമാണ്. എല്ലാ കക്ഷികളും മാനിക്കേണ്ട ഒരു ചട്ടക്കൂടായിട്ടാണ് ഇറാൻ ഈ കരാറിനെ കാണുന്നത്. പരസ്പരം സമ്മതിച്ച കാര്യങ്ങളിൽ മാറ്റം വരുത്താനോ, കരാറിന് പുറത്തുള്ള വ്യവസ്ഥകൾ അടിച്ചേൽപ്പിക്കാനോ ഉള്ള ഏതൊരു ശ്രമത്തെയും ഇറാൻ ചെറുക്കും. മറുകക്ഷി ബാധ്യതകൾ പാലിക്കുന്നിടത്തോളം കാലം മാത്രമേ ഇറാനും കരാറുമായി മുന്നോട്ട് പോകൂ.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ​നയതന്ത്രം എന്നത് ഇറാന്റെ താത്പര്യങ്ങൾ സംരക്ഷിക്കാനുള്ള ഒരു ഉപകരണം മാത്രമാണ്. അതിനർത്ഥം രാജ്യത്തിന്റെ അധികാരവും പ്രതിരോധ ശേഷിയും ഉപേക്ഷിക്കുമെന്നല്ല. ഇറാന്റെയോ അതിന്റെ സഖ്യകക്ഷികളുടെയോ അവകാശങ്ങളിലേക്ക് കടന്നുകയറാൻ ആരെയും അനുവദിക്കില്ല. കരാറിന്റെ യഥാർത്ഥ ഉറപ്പ് രേഖാമൂലമുള്ള നിബന്ധനകളിൽ മാത്രമല്ല, മറിച്ച് ഏതൊരു ലംഘനത്തോടും ശക്തമായി പ്രതികരിക്കാനുള്ള ഇറാന്റെ കരുത്തിലാണെന്നും ഖാലിബാഫ് ഓർമ്മിപ്പിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    iran -usa-israel conflict MoU Muhammad Baqar Qalibaf
    Latest News
    ഫിഫ ലോകകപ്പ്; ബ്രസീലിന് ജയിക്കണം, നെയ്മർ കളിച്ചേക്കില്ല; മൊറോക്കോയും കളത്തിൽ
    19/06/2026
    ഫിഫ ലോകകപ്പ്: യു.എസ്.എ ക്ക് ഓസ്ട്രേലിയൻ ഭീഷണി, വിജയം തേടി തുർക്കി
    19/06/2026
    ആർത്തവ ശുചിത്വം – ബോധവത്കരണ ക്ലാസ് നടത്തി കെഎംസിസി വനിതാ വിങ്
    19/06/2026
    അധിക ആവശ്യങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ
    19/06/2026
    ഇറാനുമായുള്ള ധാരണാപത്രം ഇറാന്റെ നിരുപാധിക കീഴടങ്ങലെന്ന് ട്രംപ്​
    19/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version