Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, June 16
    Breaking:
    • നാല് പേർക്ക് പുതുജീവൻ നൽകി യാത്രയായി സൗദി ബാലന്‍
    • പൊതുസ്ഥലത്ത് സംഘര്‍ഷം; ഇന്ത്യക്കാരന്‍ അടക്കം മൂന്നു പ്രവാസികള്‍ അറസ്റ്റില്‍
    • ​ഗാസയില്‍ ഇസ്രായില്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 73,000 കവിഞ്ഞു
    • സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം; പാപ്പരാസി ചാനലുകൾക്ക് മുന്നറിയിപ്പുമായി ഫാത്തിമ തഹ്ലിയ
    • ഫിഫ ലോകകപ്പ്; ബെൽജിയത്തിനെ കുരുക്കി ഈജിപ്ത്, ഇറാനും സമനില
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം; പാപ്പരാസി ചാനലുകൾക്ക് മുന്നറിയിപ്പുമായി ഫാത്തിമ തഹ്ലിയ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/06/2026 Kerala Polititcs Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്– പൊതുപരിപാടികളുടെ മറവിൽ വ്യക്തിപരമായ സംഭാഷണങ്ങളും സ്വകാര്യ നിമിഷങ്ങളും വളച്ചൊടിച്ച് പ്രചരിപ്പിക്കുന്ന പാപ്പരാസി സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി പേരാമ്പ്ര എം.എൽ.എയും മുസ്‌ലിം ലീഗ് നേതാവുമായ ഫാത്തിമ തഹ്ലിയ രംഗത്ത്. യാതൊരുവിധ മാധ്യമ പെരുമാറ്റച്ചട്ടവും പാലിക്കാതെ, മൊബൈൽ ഫോണുകളുമായി എത്തി സ്വകാര്യതയിലേക്ക് അതിക്രമിച്ച് കടക്കുന്ന ഇത്തരം പ്രവണതകൾ തുടർന്നാൽ ശക്തമായ നിയമനടപടികളിലേക്ക് കടക്കുമെന്ന് എം.എൽ.എ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
    ​
    ഒരു ജനപ്രതിനിധി എന്ന നിലയിൽ ദിവസേന നിരവധി പൊതുപരിപാടികളിൽ പങ്കെടുക്കാറുണ്ടെന്നും, ഇത്തരം ചടങ്ങുകളിൽ സംഘാടകർ ഔദ്യോഗികമായി ആളുകളെ ചിത്രീകരണത്തിന് ചുമതലപ്പെടുത്താറുണ്ടെന്നും ഫാത്തിമ തഹ്ലിയ ചൂണ്ടിക്കാട്ടി. എന്നാൽ, ചില സാഹചര്യങ്ങളിൽ സോഷ്യൽ മീഡിയ പോസ്റ്ററുകൾ മാത്രം കൈമുതലാക്കി, യാതൊരു തിരിച്ചറിയൽ അടയാളവുമില്ലാതെ മീഡിയ എന്ന പേരിൽ ചിലർ പരിപാടികളിൽ ഇടപെടുന്നുണ്ട്. ആരാണ് സംഘാടകർ നിയോഗിച്ച ഔദ്യോഗിക പ്രതിനിധികളെന്നും ആരാണ് അനധികൃതമായി ഇടപെടുന്നതെന്നും തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും വ്യക്തമാക്കി.

    ​ഈ സാഹചര്യത്തെ ദുരുപയോഗം ചെയ്ത് സ്വാഭാവിക ഇടപെടലുകളെയും വ്യക്തിപരമായ സംഭാഷണങ്ങളെയും വളച്ചൊടിച്ച ദൃശ്യങ്ങളാക്കി മാറ്റി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ചിലർ ചെയ്യുന്നത്. സാധാരണ ജീവിതത്തിലെ ലളിതമായ നിമിഷങ്ങളെപ്പോലും വിചിത്രവും ഉദ്ദേശ്യബോധമുള്ളതുമായ ക്യാപ്ഷനുകൾ നൽകി വിപണനം ചെയ്യാനാണ് ഇവർ ശ്രമിക്കുന്നത്. അനാവശ്യമായ പ്രതികരണങ്ങളും നെഗറ്റിവിറ്റിയും സൃഷ്ടിച്ച്, അത് വഴി പണമുണ്ടാക്കാനുള്ള ഈ പ്രവണത അതീവ അപലപനീയമാണ്. ഇത്തരം ചാനലുകൾ തന്റെ പി.ആർ പ്രവർത്തനങ്ങളുടെ ഭാഗമാണെന്ന തരത്തിൽ പ്രചരിക്കുന്ന തെറ്റിദ്ധാരണകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും എം.എൽ.എ അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ​പൊതുഇടങ്ങളിലാണെങ്കിൽ പോലും ഒരു വ്യക്തിക്ക് അവരുടേതായ സ്വകാര്യതയുണ്ടെന്നും അത് മാനിക്കപ്പെടണമെന്നും ഫാത്തിമ തഹ്ലിയ ഓർമ്മിപ്പിച്ചു. ഇത് തന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം മാത്രമല്ല, എന്നോടൊപ്പമുള്ള മറ്റ് വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള അതിക്രമം കൂടിയാണ്. മനുഷ്യന്റെ സ്വകാര്യത ലംഘിക്കുകയും, ഉദ്ദേശപൂർവ്വം അപമാനിക്കാനും പ്രകോപിപ്പിക്കാനും ശ്രമിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ ഒരിക്കലും ഉൾക്കൊള്ളാനാകില്ല. ഇത്തരത്തിലുള്ള പാപ്പരാസി രീതികൾ തുടർന്നാൽ അത് വ്യക്തമായ സ്റ്റോക്കിംഗും സ്വകാര്യതാ ലംഘനവുമായി കണക്കാക്കി ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ഫാത്തിമ തഹ്ലിയ ഫേസ്ബുക്ക് പോസ്റ്റിലൂടെ മുന്നറിയിപ്പ് നൽകി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Fathima Thahaliya
    Latest News
    നാല് പേർക്ക് പുതുജീവൻ നൽകി യാത്രയായി സൗദി ബാലന്‍
    16/06/2026
    പൊതുസ്ഥലത്ത് സംഘര്‍ഷം; ഇന്ത്യക്കാരന്‍ അടക്കം മൂന്നു പ്രവാസികള്‍ അറസ്റ്റില്‍
    16/06/2026
    ​ഗാസയില്‍ ഇസ്രായില്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 73,000 കവിഞ്ഞു
    16/06/2026
    സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം; പാപ്പരാസി ചാനലുകൾക്ക് മുന്നറിയിപ്പുമായി ഫാത്തിമ തഹ്ലിയ
    16/06/2026
    ഫിഫ ലോകകപ്പ്; ബെൽജിയത്തിനെ കുരുക്കി ഈജിപ്ത്, ഇറാനും സമനില
    16/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version