Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, March 18
    Breaking:
    • ട്രംപ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ യുദ്ധത്തില്‍ പ്രതിഷേധിച്ച് രാജിവെച്ചു
    • ചെലവ്‌ 1519 കോടി, യോഗി തുറന്ന് കൊടുത്ത രണ്ടാം നാൾ ലക്നൗ ഗ്രീൻ കോറിഡോർ റോഡ് തകർന്നു
    • ചാമ്പ്യൻസ് ലീഗ്; സിറ്റിയും റയലും നേർക്കുനേർ, ലണ്ടനിൽ ചെൽസിയും ആഴ്‌സണലും ഇറങ്ങുന്നു​
    • ഇറാന്‍ പ്രസിഡന്റും വിദേശ മന്ത്രിയും അടക്കമുള്ള നേതാക്കളെ വധിക്കാന്‍ നെതന്യാഹുവിന്റെ ഉത്തരവ്
    • വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങള്‍ തള്ളിക്കളഞ്ഞ് മുജ്തബ ഖാംനഇ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    യെമനില്‍ ജനവാസ കേന്ദ്രത്തെ ഭീതിയിലാഴ്ത്തി മലയിടിച്ചില്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്18/07/2024 World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    കിഴക്കന്‍ യെമനിലെ ഹദര്‍മൗത്തില്‍ വാദി ദൗഅനിലെ ജബല്‍ ബാസമിലുണ്ടായ മലയിടിച്ചില്‍.
    Share
    WhatsApp Facebook Twitter Telegram LinkedIn

    സന്‍ആ – കിഴക്കന്‍ യെമനിലെ ഹദര്‍മൗത്തില്‍ വാദി ദൗഅനിലെ ജബല്‍ ബാസമില്‍ പ്രദേശവാസികളെയാകെ ഭീതിയിലാഴ്ത്തി വന്‍ മലയിടിച്ചില്‍. നിരവധി വീടുകളും കെട്ടിടങ്ങളുമുള്ള ജനവാസ കേന്ദ്രത്തോട് ചേര്‍ന്ന മലയില്‍ നിന്ന് കൂറ്റന്‍ പാറ അപ്രതീക്ഷിതമായി ഉഗ്രശബ്ദത്തോടെ താഴേക്കു പതിക്കുകയായിരുന്നു. പാറക്കൊപ്പം കല്ലും മണ്ണും താഴേക്ക് പതിക്കുകയും പ്രദേശമാകെ കണ്ണുകാണാത്ത നിലക്ക് പൊടിപടലങ്ങള്‍ ഉയരുകയും ചെയ്തു. ഭാഗ്യവശാല്‍ കെട്ടിടങ്ങളും വീടുകളും ഇല്ലാത്ത താഴ്‌വരയുടെ ഭാഗത്തേക്കാണ് മലയില്‍ നിന്ന് കൂറ്റന്‍ പാറ പതിച്ചത്.

    അപകടത്തില്‍ ആര്‍ക്കെങ്കിലും ആളപായമോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തില്ല. മലയിടിച്ചിലില്‍ പ്രദേശവാസികളുടെ കൃഷിയിടങ്ങള്‍ക്ക് വലിയതോതിലുള്ള നാശനഷ്ടങ്ങള്‍ നേരിട്ടു. ഭീകരമായ മലയിടിച്ചിലിന്റെ ദൃശ്യങ്ങള്‍ ദൃക്‌സാക്ഷികളില്‍ ഒരാള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. മലയിടിച്ചിലിനെ തുടര്‍ന്ന് പര്‍വതത്തില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    pic.twitter.com/hm9MLshB7R

    — منوعات إكس (@AmlShihata) July 17, 2024

    കഴിഞ്ഞ മാസവും ഇതേസ്ഥലത്ത് മലയിടിച്ചിലുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് മലക്ക് താഴെയുള്ള വീടുകളില്‍ നിന്ന് ആളുകള്‍ താമസം മാറിയിരുന്നു. കനത്ത മഴയില്‍ മണ്ണില്‍ വെള്ളം നിറഞ്ഞതാണ് മലയിടിച്ചിലിന് കാരണമെന്ന് ഹദര്‍മൗത്തിലെ ജിയോളജിക്കല്‍ സര്‍വേ അതോറിറ്റി മേധാവി ഫായിസ് ബാസുറ പറഞ്ഞു. മലയിടിച്ചിലില്‍ പ്രദേശത്തെ മലയില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇത് മലയിടിച്ചില്‍ സാധ്യതാ ഭീഷണി ഉയര്‍ത്തുന്നു. മലയിടിച്ചില്‍ ഭീഷണി നേരിടുന്ന വീടുകളിലെ കുടുംബങ്ങള്‍ വീടുകളിലേക്ക് മടങ്ങരുതെന്നും ഫായിസ് ബാസുറ പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ട്രംപ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ യുദ്ധത്തില്‍ പ്രതിഷേധിച്ച് രാജിവെച്ചു
    17/03/2026
    ചെലവ്‌ 1519 കോടി, യോഗി തുറന്ന് കൊടുത്ത രണ്ടാം നാൾ ലക്നൗ ഗ്രീൻ കോറിഡോർ റോഡ് തകർന്നു
    17/03/2026
    ചാമ്പ്യൻസ് ലീഗ്; സിറ്റിയും റയലും നേർക്കുനേർ, ലണ്ടനിൽ ചെൽസിയും ആഴ്‌സണലും ഇറങ്ങുന്നു​
    17/03/2026
    ഇറാന്‍ പ്രസിഡന്റും വിദേശ മന്ത്രിയും അടക്കമുള്ള നേതാക്കളെ വധിക്കാന്‍ നെതന്യാഹുവിന്റെ ഉത്തരവ്
    17/03/2026
    വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങള്‍ തള്ളിക്കളഞ്ഞ് മുജ്തബ ഖാംനഇ
    17/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.