Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, May 15
    Breaking:
    • വടക്കന്‍ ഇസ്രായിലില്‍ സൈനികര്‍ക്ക് നേരെ ഹിസ്ബുല്ലയുടെ ഡ്രോണ്‍ ആക്രമണം
    • ടെക്സസിലെ 600-ാം വധശിക്ഷ: വിഷമിശ്രിതം കുത്തിവച്ച് വധിച്ചു, പ്രതിഷേധവുമായി മനുഷ്യാവകാശ പ്രവർത്തകർ
    • കാലിഫോർണിയ ഉപഭോക്തൃ സംരക്ഷണ ഏജൻസി തലവനായി ഇന്ത്യൻ വംശജൻ
    • ഹജ്ജ് സുഗമമാക്കാനായി നുസുക് ആപ്പില്‍ 130 സേവനങ്ങള്‍
    • സൗദിയില്‍ പണപ്പെരുപ്പം 1.7 ശതമാനമായി കുറഞ്ഞു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»usa

    ടെക്സസിലെ 600-ാം വധശിക്ഷ: വിഷമിശ്രിതം കുത്തിവച്ച് വധിച്ചു, പ്രതിഷേധവുമായി മനുഷ്യാവകാശ പ്രവർത്തകർ

    പി പി ചെറിയാൻBy പി പി ചെറിയാൻ15/05/2026 usa World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഡാലസ്: ഹണ്ട്‌സ്‌വിൽ (ടെക്സസ്): അമേരിക്കയിൽ വധശിക്ഷ നടപ്പിലാക്കുന്നതിൽ മുൻപന്തിയിലുള്ള ടെക്സസ് സംസ്ഥാനം തങ്ങളുടെ 600-ാമത്തെ ശിക്ഷാ നടപടി പൂർത്തിയാക്കി. 2005-ൽ 77 വയസ്സുകാരിയായ റിട്ടയേർഡ് ടി.സി.യു പ്രൊഫസറുടെ മുഖം താടി മുതൽ പുരികം വരെ 14 പാളികളായി ഡക്ട് ടേപ്പ് ഉപയോഗിച്ച് ചുറ്റുകയും, തുടർന്ന് അവരെ കാറിന്റെ ഡിക്കിക്കുള്ളിലിട്ട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്ത കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ എഡ്വേർഡ് ബസ്ബിയെ (50) വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ വിഷമിശ്രിതം കുത്തിവച്ച് വധിച്ചു. ഹണ്ട്‌സ്‌വില്ലിലെ സ്റ്റേറ്റ് ജയിലിലെ വധശിക്ഷാ മുറിയിൽ വെച്ചായിരുന്നു ശിക്ഷ നടപ്പിലാക്കിയത്.

    ബസ്ബിക്ക് മാനസിക വെല്ലുവിളികൾ ഉണ്ടെന്ന വാദത്തെത്തുടർന്ന് കഴിഞ്ഞ ആഴ്ച ഫെഡറൽ കോടതി വധശിക്ഷ സ്റ്റേ ചെയ്തിരുന്നു. എന്നാൽ, വ്യാഴാഴ്ച ഉച്ചയോടെ സുപ്രീം കോടതി ഈ സ്റ്റേ നീക്കിയതാണ് വധശിക്ഷയ്ക്ക് വഴിയൊരുങ്ങിയത്. 1976-ൽ അമേരിക്കയിൽ വധശിക്ഷ പുനഃസ്ഥാപിച്ച ശേഷം ടെക്സസിൽ നടക്കുന്ന 600-ാമത്തെ വധശിക്ഷയാണിത്. ഈ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ഫ്ലോറിഡ 131 പേരെയാണ് ഇതുവരെ വധിച്ചത്. ടെക്സസിലെ വധശിക്ഷകളിൽ പകുതിയും നടക്കുന്നത് ഹാരിസ്, ഡാലസ് ഉൾപ്പെടെയുള്ള നാല് കൗണ്ടികളിലാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ബസ്ബിയുടെ വധശിക്ഷയെച്ചൊല്ലി കോടതിയിലെ ലിബറൽ ജഡ്ജിമാർ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. വധശിക്ഷയ്‌ക്കെതിരെ വിവിധ സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മാനസിക വെല്ലുവിളികൾ നേരിടുന്ന (IQ75) വ്യക്തിയായിരുന്നു ബസ്ബിയെന്നും, ദരിദ്രരും പാർശ്വവൽക്കരിക്കപ്പെട്ടവരുമാണ് പലപ്പോഴും വധശിക്ഷയ്ക്ക് ഇരയാകുന്നതെന്നുമുള്ള വിമർശനങ്ങൾക്കിടെയാണ് ശിക്ഷ നടപ്പിലാക്കിയത്. ശിക്ഷാ നടപടിക്കെതിരെ ‘ഹ്യൂമൻ റൈറ്റ്സ് ഡാലസ് ഡിഗ്നിറ്റി’, ‘ഫെയ്ത്ത് കോമൺസ്’ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമങ്ങൾ നടന്നു. ഒരു മനുഷ്യൻ ചെയ്ത ഏറ്റവും മോശമായ പ്രവർത്തിയുടെ പേരിൽ മാത്രം അയാളെ വിലയിരുത്തരുതെന്നും, പകരം വീട്ടലല്ല നീതിയെന്നും വിശ്വാസപ്രമാണങ്ങളെ ഉദ്ധരിച്ച് ഫെയ്ത്ത് കോമൺസ് പ്രതിനിധികൾ പറഞ്ഞു.

    ശിക്ഷയിലൂടെ കൊലപാതകങ്ങളെ ഇല്ലാതാക്കാൻ കഴിയില്ലെന്നും, മറിച്ച് സമൂഹം കൂടുതൽ ക്രൂരതയിലേക്ക് നീങ്ങുകയാണ് ചെയ്യുന്നതെന്നും പ്രതിഷേധക്കാർ ഓർമ്മിപ്പിച്ചു. നീതി എന്നാൽ വധശിക്ഷയല്ലെന്നും, കരുണ കാണിക്കാൻ ധൈര്യം കാണിക്കുന്ന സമൂഹമായി നാം മാറണമെന്നുമുള്ള പ്രാർത്ഥനയോടെയാണ് പ്രതിഷേധ ചടങ്ങുകൾ അവസാനിച്ചത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Human Rights texas
    Latest News
    വടക്കന്‍ ഇസ്രായിലില്‍ സൈനികര്‍ക്ക് നേരെ ഹിസ്ബുല്ലയുടെ ഡ്രോണ്‍ ആക്രമണം
    15/05/2026
    ടെക്സസിലെ 600-ാം വധശിക്ഷ: വിഷമിശ്രിതം കുത്തിവച്ച് വധിച്ചു, പ്രതിഷേധവുമായി മനുഷ്യാവകാശ പ്രവർത്തകർ
    15/05/2026
    കാലിഫോർണിയ ഉപഭോക്തൃ സംരക്ഷണ ഏജൻസി തലവനായി ഇന്ത്യൻ വംശജൻ
    15/05/2026
    ഹജ്ജ് സുഗമമാക്കാനായി നുസുക് ആപ്പില്‍ 130 സേവനങ്ങള്‍
    15/05/2026
    സൗദിയില്‍ പണപ്പെരുപ്പം 1.7 ശതമാനമായി കുറഞ്ഞു
    15/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.