Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, October 11
    Breaking:
    • തീപിടിച്ച എണ്ണ ടാങ്കറിൽ നിന്ന് 22 ഏഷ്യൻ ജീവനക്കാരെ യു.എ.ഇ നാഷണൽ ഗാർഡ് രക്ഷപ്പെടുത്തി
    • ദമാം വിമാനത്താവളത്തിന് നേരെയും ആക്രമണം, ഹോർമുസിൽ യു.കെ കപ്പലിന് നേരെ ആക്രമണം, റിയാദിൽ പരിക്കേറ്റത് 309 പേർക്ക്
    • റിയാദ് വിമാനത്താവളത്തിലേക്ക് ഹൂത്തി ആക്രമണം, 12 പേർ കൊല്ലപ്പെട്ടു
    • ഐ എസ് എൽ: 28 അംഗ ടീമിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി; നാളെ ഉദ്ഘാടന പോരാട്ടം
    • റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ആക്രമണം: വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    തീപിടിച്ച എണ്ണ ടാങ്കറിൽ നിന്ന് 22 ഏഷ്യൻ ജീവനക്കാരെ യു.എ.ഇ നാഷണൽ ഗാർഡ് രക്ഷപ്പെടുത്തി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/10/2026 Gulf Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി: അറേബ്യൻ ഗൾഫിൽ തീപിടിച്ച എണ്ണ ടാങ്കറിൽ നിന്ന് 22 ഏഷ്യൻ ജീവനക്കാരെ യു.എ.ഇ നാഷണൽ ഗാർഡ് സുരക്ഷിതമായി രക്ഷപ്പെടുത്തി. കപ്പലിൽ നിന്ന് അടിയന്തര സഹായ അഭ്യർത്ഥന ലഭിച്ചതിനെ തുടർന്ന് കോസ്റ്റ് ഗാർഡ് വിഭാഗം നടത്തിയ വേഗത്തിലുള്ള രക്ഷാപ്രവർത്തനത്തിലൂടെയാണ് എല്ലാവരെയും കരയിലെത്തിച്ചത്.

    വിവരമറിഞ്ഞ ഉടൻ തന്നെ കപ്പൽ കണ്ടെത്താനും സാഹചര്യം നേരിടാനുമായി പ്രത്യേക ദൗത്യസംഘത്തെ നിയോഗിക്കുകയായിരുന്നു. കപ്പലിലെത്തിയ സംഘം 22 ജീവനക്കാരെയും സുരക്ഷിതമായി കരയിലെത്തിച്ചു. രക്ഷപ്പെടുത്തിയ ജീവനക്കാർക്ക് പ്രാഥമിക ശുശ്രൂഷ നൽകി. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സമുദ്രമേഖലയിലെ അടിയന്തര സാഹചര്യങ്ങളോട് വേഗത്തിൽ പ്രതികരിക്കാനുള്ള നാഷണൽ ഗാർഡിന്റെ പ്രവർത്തനക്ഷമതയും സുസജ്ജതയും ഈ ദൗത്യം തെളിയിച്ചതായി അധികൃതർ വ്യക്തമാക്കി.

    ആക്രമണത്തിന് ഇരയായത് ‘ജെം നമ്പർ 2’ സൂപ്പർ ടാങ്കർ

    അതിനിടെ, ഒമാൻ തീരത്തിന് സമീപം ഹോർമുസ് കടലിടുക്കിന് തെക്ക് ഭാഗത്തുകൂടി സഞ്ചരിക്കുകയായിരുന്ന കൂറ്റൻ എണ്ണ ടാങ്കറിന് നേരെ ആക്രമണമുണ്ടാകുകയും തീ പടരുകയും ചെയ്തു. പനാമ പതാക വഹിച്ച ‘ജെം നമ്പർ 2’ (Gem Number 2) എന്ന ക്രൂഡ് സൂപ്പർ ടാങ്കറാണ് ആക്രമിക്കപ്പെട്ടതെന്ന് മാരിടൈം റിസ്‌ക് മാനേജ്മെന്റ് ഗ്രൂപ്പായ വാൻഗാർഡ് വ്യക്തമാക്കി.

    വെള്ളിയാഴ്ച യു.എ.ഇയിലെ അൽജസീറയ്ക്ക് പടിഞ്ഞാറ് 13 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് അജ്ഞാത പ്രൊജക്റ്റൈൽ ഉപയോഗിച്ച് ആക്രമണം നടന്നതെന്ന് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) അറിയിച്ചു. ആക്രമണത്തെ തുടർന്ന് കപ്പലിൽ തീപിടിത്തമുണ്ടായെങ്കിലും പിന്നീട് അത് അണയ്ക്കാനായി. എണ്ണ നിറച്ച ഈ ടാങ്കർ നിലവിൽ യു.എ.ഇ തീരത്ത് നങ്കൂരമിട്ടിരിക്കുകയാണ്.

    ഗൾഫ് മേഖലയിൽ സുരക്ഷാ ഭീഷണി ശക്തമാകുന്നു

    ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് നീക്കം നടത്തുന്ന ടാങ്കറുകൾക്ക് നേരെ സമീപ ദിവസങ്ങളിൽ ആക്രമണങ്ങളും ഭീഷണികളും വർധിച്ചുവരികയാണ്. അംഗീകൃതമല്ലാത്ത പാതകളിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾ തടയുമെന്ന് ഇറാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

    സമീപദിവസങ്ങളിൽ ഖത്തർ തീരത്തും സമാനമായ ആക്രമണം റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ മേഖലയിലൂടെ കടന്നുപോകുന്ന കപ്പലുകളും ജീവനക്കാരും കൂടുതൽ ജാഗ്രത പാലിക്കണമെന്ന് യു.എസ് നാവികസേനയുടെ നേതൃത്വത്തിലുള്ള ജോയിന്റ് മാരിടൈം ഇൻഫർമേഷൻ സെന്റർ മുന്നറിയിപ്പ് നൽകി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    hormus Oman UAE
    Latest News
    തീപിടിച്ച എണ്ണ ടാങ്കറിൽ നിന്ന് 22 ഏഷ്യൻ ജീവനക്കാരെ യു.എ.ഇ നാഷണൽ ഗാർഡ് രക്ഷപ്പെടുത്തി
    11/10/2026
    ദമാം വിമാനത്താവളത്തിന് നേരെയും ആക്രമണം, ഹോർമുസിൽ യു.കെ കപ്പലിന് നേരെ ആക്രമണം, റിയാദിൽ പരിക്കേറ്റത് 309 പേർക്ക്
    11/10/2026
    റിയാദ് വിമാനത്താവളത്തിലേക്ക് ഹൂത്തി ആക്രമണം, 12 പേർ കൊല്ലപ്പെട്ടു
    11/10/2026
    ഐ എസ് എൽ: 28 അംഗ ടീമിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി; നാളെ ഉദ്ഘാടന പോരാട്ടം
    10/10/2026
    റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ആക്രമണം: വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു
    10/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.