വാഷിംഗ്ടൺ- ലോകമെമ്പാടുമുള്ള ഇറാനിയൻ വിമാനക്കമ്പനികളുടെ സർവീസുകൾ നാളെ (ബുധൻ) മുതൽ പൂർണ്ണമായി തടയുമെന്ന് അമേരിക്കയുടെ കടുത്ത ഭീഷണി. യുഎസ്- ഇറാൻ യുദ്ധം ഏഴാം മാസത്തിലേക്ക് കടക്കുന്ന പശ്ചാത്തലത്തിൽ, ഇറാനെതിരെ ഉപരോധം കടുപ്പിക്കുമെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് മുന്നറിയിപ്പ് നൽകി.
ഇറാൻ വിമാനങ്ങൾക്ക് ഇന്ധനം, ലാൻഡിങ് സഹായം, ടിക്കറ്റ് വിൽപ്പന എന്നിവ നൽകുന്ന അന്താരാഷ്ട്ര വിമാനത്താവളങ്ങൾ, ഗ്രൗണ്ട്- ഹാൻഡ്‌ലിംഗ് കമ്പനികൾ, ഏജന്റുകൾ എന്നിവർക്ക് യു.എസ് കടുത്ത ഉപരോധം ഏർപ്പെടുത്തും. നിയമം ലംഘിക്കുന്നവരെ ആഗോള ഡോളർ ഇടപാട് സംവിധാനത്തിൽ നിന്ന് പൂർണ്ണമായി വിലക്കും. ഇറാനെ സാമ്പത്തികമായി ഒറ്റപ്പെടുത്താൻ ലക്ഷ്യമിട്ട് അമേരിക്ക നടത്തുന്ന ‘ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്’ പദ്ധതിയുടെ ഭാഗമായാണ് വിമാനക്കമ്പനികൾക്കെതിരെയുള്ള ഈ നീക്കം.
ഇറാനുമായി അടുത്ത സാമ്പത്തിക ബന്ധമുള്ള ചൈനയുമായി യു.എസ് അധികൃതർ ഈ ഉപരോധവുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







