റിയാദ്- ഇന്ത്യൻ അംബാസഡർ വിപുൽ റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ രാജകുമാരനുമായി റിയാദ് ഗവർണറേറ്റിൽ കൂടിക്കാഴ്ച നടത്തി. വ്യാപാരം, നിക്ഷേപം, ഊർജം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, സംസ്‌കാരം തുടങ്ങിയ മേഖലകളിൽ ഇന്ത്യ- സൗദി ബന്ധം ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയിൽ വിഷയമായി. ഇന്ത്യൻ സമൂഹത്തിന് നൽകിവരുന്ന പിന്തുണക്കും കരുതലിനും അദ്ദേഹം ഗവർണറോട് നന്ദി രേഖപ്പെടുത്തി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







