Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, October 4
    Breaking:
    • സൂഫിസം: പ്രണയവും സംഗീതവുമല്ല ഇസ്ലാമിലെ ആത്മീയത- ശിഹാബ് സലഫി
    • അറേബ്യൻ ഗൾഫ് കപ്പ്: ഫൈനലിൽ സൗദി യു.എ.ഇയെ നേരിടും
    • യു.എൻ സമ്മേളനത്തിന് ശേഷം രാജ്യം വിടാൻ വിസമ്മതിച്ചു; രണ്ട് ഇറാനിയൻ പ്രതിനിധി സംഘാംഗങ്ങളെ പുറത്താക്കി അമേരിക്ക
    • റിയാദ് മീഡിയ ഫോറം: നൗഫൽ പ്രസിഡന്റ്, നാദിർഷാ ജനറൽ സെക്രട്ടറി, സുലൈമാൻ ഊരകം ട്രഷറർ
    • ട്രക്ക് ഗതാഗതത്തിൽ കർശന നിയന്ത്രണങ്ങളുമായി സൗദി ട്രാഫിക് ഡയറക്ടറേറ്റ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Iran

    യു.എൻ സമ്മേളനത്തിന് ശേഷം രാജ്യം വിടാൻ വിസമ്മതിച്ചു; രണ്ട് ഇറാനിയൻ പ്രതിനിധി സംഘാംഗങ്ങളെ പുറത്താക്കി അമേരിക്ക

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്04/10/2026 Iran Top News USA World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    വാഷിംഗ്ടൺ- അടുത്തിടെ നടന്ന യു.എൻ ജനറൽ അസംബ്ലി യോഗങ്ങളിൽ പങ്കെടുത്ത രണ്ട് ഇറാൻ പ്രതിനിധി സംഘാംഗങ്ങളെ അമേരിക്ക പുറത്താക്കി. രാജ്യം വിടാനുള്ള ഔദ്യോഗിക ഉത്തരവ് അവഗണിച്ചതിനെ തുടർന്നാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ നടപടി. യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
    യു.എൻ ജനറൽ അസംബ്ലി യോഗങ്ങൾ പൂർത്തിയായിട്ടും ഇറാൻ പ്രതിനിധി സംഘത്തിലെ രണ്ട് അംഗങ്ങൾ ന്യൂയോർക്കിൽ തന്നെ തുടരുന്നതായി കണ്ടെത്തുകയായിരുന്നു. ഇതേത്തുടർന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ജിയോടും പ്രതിനിധി സംഘത്തോടും തിങ്കളാഴ്ചയ്ക്കകം രാജ്യം വിടാൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നിർദ്ദേശം നൽകിയിരുന്നു.
    എന്നാൽ സംഘത്തിലെ രണ്ട് പേർ രാജ്യം വിട്ടിട്ടില്ലെന്ന് വെള്ളിയാഴ്ച യു.എന്നിലെ ഇറാൻ നയതന്ത്ര മിഷനിൽ നിന്ന് വിവരം ലഭിച്ചതിനെ തുടർന്ന് ഉടനടി നടപടി സ്വീകരിക്കുകയായിരുന്നുവെന്ന് യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തുടർന്ന് പുറത്താക്കൽ നടപടിയെ തുടർന്ന് ഒരാൾ വെള്ളിയാഴ്ച രാത്രിയും മറ്റൊരാൾ ശനിയാഴ്ച രാവിലെയുമാണ് അമേരിക്ക വിട്ടത്.

    പശ്ചാത്തലവും നയതന്ത്ര നീക്കങ്ങളും

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    യു.എൻ ജനറൽ അസംബ്ലി യോഗങ്ങൾക്കിടയിൽ യു.എസ്, ഇറാൻ ഉദ്യോഗസ്ഥർ ന്യൂയോർക്കിൽ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ഏഴ് ദിവസത്തിനുള്ളിൽ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കണമെന്ന ഇറാന്റെ നിർദ്ദേശം യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളിക്കളഞ്ഞിരുന്നു. എന്നിരുന്നാലും വരും ദിവസങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ പുനരാരംഭിക്കുമെന്ന പ്രതീക്ഷയാണ് യു.എസ് മാധ്യമങ്ങൾ പങ്കുവെക്കുന്നത്. അതേസമയം, അമേരിക്കയുമായി നേരിട്ടുള്ള ചർച്ചകളൊന്നും നിലവിൽ നിശ്ചയിച്ചിട്ടില്ലെന്ന് ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘ഇർന’ റിപ്പോർട്ട് ചെയ്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    IRAN-US
    Latest News
    സൂഫിസം: പ്രണയവും സംഗീതവുമല്ല ഇസ്ലാമിലെ ആത്മീയത- ശിഹാബ് സലഫി
    04/10/2026
    അറേബ്യൻ ഗൾഫ് കപ്പ്: ഫൈനലിൽ സൗദി യു.എ.ഇയെ നേരിടും
    04/10/2026
    യു.എൻ സമ്മേളനത്തിന് ശേഷം രാജ്യം വിടാൻ വിസമ്മതിച്ചു; രണ്ട് ഇറാനിയൻ പ്രതിനിധി സംഘാംഗങ്ങളെ പുറത്താക്കി അമേരിക്ക
    04/10/2026
    റിയാദ് മീഡിയ ഫോറം: നൗഫൽ പ്രസിഡന്റ്, നാദിർഷാ ജനറൽ സെക്രട്ടറി, സുലൈമാൻ ഊരകം ട്രഷറർ
    04/10/2026
    ട്രക്ക് ഗതാഗതത്തിൽ കർശന നിയന്ത്രണങ്ങളുമായി സൗദി ട്രാഫിക് ഡയറക്ടറേറ്റ്
    04/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version