Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, May 8
    Breaking:
    • ഡിഎംകെ-എഐഎഡിഎംകെ സഖ്യം വന്നാൽ 107 എംഎൽഎമാരും രാജിവെക്കുമെന്ന് ടിവികെ
    • വെടിനിര്‍ത്തല്‍ കരാര്‍ ഇപ്പോഴും പ്രാബല്യത്തിലുണ്ടെന്ന് ട്രംപ്
    • അമേരിക്ക വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് ഇറാന്‍
    • ഇറാനില്‍ യു.എസ് ആക്രമണം; തങ്ങള്‍ക്ക് പങ്കില്ലെന്ന് ഇസ്രായില്‍
    • മുഖ്യമന്ത്രി പദത്തിലേക്ക് വി.ഡി. സതീശന് പ്രിയങ്കയുടെ പിന്തുണ; കെ.സി. വേണുഗോപാലിന് തിരിച്ചടി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഇറാനില്‍ യു.എസ് ആക്രമണം; തങ്ങള്‍ക്ക് പങ്കില്ലെന്ന് ഇസ്രായില്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/05/2026 World Iran Israel Top News USA 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്‌റാന്‍ – തെക്കന്‍ ഇറാനിലെ ഖെഷം തുറമുഖത്തും ബന്ദര്‍ അബ്ബാസ് തുറമുഖത്തും യു.എസ് സൈന്യം ആക്രമണങ്ങള്‍ നടത്തിയതായി മുതിര്‍ന്ന യു.എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇറാനിലെ ബന്ദര്‍ അബ്ബാസ് നഗരം, ഖെഷം ദ്വീപ്, മിനാബ് മേഖല എന്നിവിടങ്ങളിലാണ് ആക്രമണങ്ങള്‍ നടത്തിയത്. ആക്രമണങ്ങളെ കുറിച്ച് തങ്ങള്‍ക്ക് യാതൊരു അറിവുമില്ലെന്ന് ഇസ്രായില്‍ സൈന്യം വ്യക്തമാക്കി. ഞങ്ങള്‍ ഇറാനില്‍ ആക്രമണം നടത്തി, പക്ഷേ ഇതിനര്‍ഥം യുദ്ധം പുനരാരംഭിക്കുകയോ ഏപ്രില്‍ 7 ന് പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ അവസാനിപ്പിക്കുകയോ അല്ല എന്ന് യു.എസ് ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

    ഖെഷം ദ്വീപിലെ ബഹ്‌മന്‍ പാസഞ്ചര്‍ തുറമുഖത്ത് സ്‌ഫോടനം നടന്നതായി ഇറാന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന്റെ ഫലമായി ഡോക്കിന്റെ വാണിജ്യ വിഭാഗങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി ഇറാന്‍ ടി.വി അറിയിച്ചു. ഒരു ഇറാന്‍ എണ്ണ ടാങ്കറിനു നേരെ യു.എസ് സൈന്യം നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കിലെ ശത്രു യൂണിറ്റുകള്‍ക്കു നേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതായി സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ഖെഷമില്‍ കേട്ട സ്‌ഫോടനങ്ങള്‍ രണ്ട് ചെറിയ വിമാനങ്ങളുമായുള്ള പ്രതിരോധ ഇടപെടലുമായി ബന്ധപ്പെട്ടതാണെന്ന് തസ്‌നീം വാര്‍ത്താ ഏജന്‍സിയും വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഖെഷമിലെ ബഹ്‌മന്‍ തുറമുഖത്തിന്റെ വാണിജ്യ വിഭാഗങ്ങളെ ലക്ഷ്യമിട്ട് ആക്രമണമുണ്ടായതായി ഫാര്‍സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഖെഷമിലെ ബഹ്‌മന്‍ തുറമുഖത്ത് ഇറാന്‍ സൈന്യം ശത്രുവുമായി ഏറ്റുമുട്ടിയതായും റിപ്പോര്‍ട്ട് പറയുന്നു. തെക്കന്‍ ഇറാനിലെ ഖെഷം ദ്വീപില്‍ സ്ഥിതിചെയ്യുന്ന സുപ്രധാന അടിസ്ഥാന സൗകര്യമാണ് ബഹ്‌മന്‍ തുറമുഖം. ഇത് വാണിജ്യ, വിനോദസഞ്ചാര ഗതാഗതത്തിന്റെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നു. ഹോര്‍മുസ് കടലിടുക്കിനടുത്ത് തന്ത്രപ്രധാനമായ സ്ഥാനത്താണ് ഖെഷം തുറമുഖം സ്ഥിതി ചെയ്യുന്നത്. തുറമുഖത്തിന്റെ പ്രാധാന്യവും ഇതാണ്. ഇറാന്റെ ആണവ പദ്ധതി പോലുള്ള കൂടുതല്‍ വിവാദപരമായ വിഷയങ്ങള്‍ തല്‍ക്കാലം പരിഹരിക്കാതെ നിലനിര്‍ത്തി, ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കന്‍ നിര്‍ദ്ദേശത്തോടുള്ള ഇറാന്റെ പ്രതികരണത്തിനായി അമേരിക്ക കാത്തിരിക്കുന്ന സമയത്താണ് പുതിയ ആക്രമണങ്ങള്‍.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    iran -usa-israel conflict us attack iran
    Latest News
    ഡിഎംകെ-എഐഎഡിഎംകെ സഖ്യം വന്നാൽ 107 എംഎൽഎമാരും രാജിവെക്കുമെന്ന് ടിവികെ
    08/05/2026
    വെടിനിര്‍ത്തല്‍ കരാര്‍ ഇപ്പോഴും പ്രാബല്യത്തിലുണ്ടെന്ന് ട്രംപ്
    08/05/2026
    അമേരിക്ക വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് ഇറാന്‍
    08/05/2026
    ഇറാനില്‍ യു.എസ് ആക്രമണം; തങ്ങള്‍ക്ക് പങ്കില്ലെന്ന് ഇസ്രായില്‍
    08/05/2026
    മുഖ്യമന്ത്രി പദത്തിലേക്ക് വി.ഡി. സതീശന് പ്രിയങ്കയുടെ പിന്തുണ; കെ.സി. വേണുഗോപാലിന് തിരിച്ചടി
    08/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.