വാഷിംഗ്ടണ്‍ – ഗാസ മുനമ്പില്‍ ഹമാസിന്റെയും മറ്റ് സായുധ ഗ്രൂപ്പുകളുടെയും പൂര്‍ണ്ണമായ നിരായുധീകരണം സംബന്ധിച്ച് താന്‍ അധ്യക്ഷനായ സമാധാന കൗണ്‍സില്‍ (ബോര്‍ഡ് ഓഫ് പീസ്) കരാറിലെത്തിയതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. ഇസ്രായിലിന്റെ ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള 20 ഇന പദ്ധതി നടപ്പാക്കുന്നതിലെ സുപ്രധാന നിമിഷമായി ഇതിനെ ട്രംപ് വിശേഷിപ്പിച്ചു. കരാര്‍ ഘട്ടം ഘട്ടമായി നടപ്പാക്കും. നിരായുധീകരണ പ്രക്രിയക്കൊപ്പം ഇസ്രായില്‍ സൈന്യം ഗാസയില്‍ നിന്ന് പിന്‍വാങ്ങും. ഗാസയെ സുരക്ഷിതമാക്കാന്‍ സ്ഥാപിക്കുന്ന പുതിയ ഫലസ്തീന്‍ പോലീസ് സേനക്കൊപ്പം അന്താരാഷ്ട്ര സേനയും പ്രവര്‍ത്തിക്കുമെന്ന് ട്രംപ് പറഞ്ഞു.
മധ്യസ്ഥരായ ഈജിപ്ത്, ഖത്തര്‍, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ക്ക് ട്രംപ് നന്ദി പറഞ്ഞു. ഫലസ്തീന്‍ ജനതയെ സഹായിക്കുന്നതിന് സമാധാന കൗണ്‍സിലുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന പുതിയ ഫലസ്തീന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ ഗാസയെ കൊണ്ടുവരാനുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ കരാര്‍. അതേസമയം, ഇസ്രായിലിന് അര്‍ഹമായ സുരക്ഷയും ലഭിക്കുമെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഇസ്രായിലുമായുള്ള കരാര്‍ പ്രകാരം, ഹമാസിന്റെ ആയുധങ്ങള്‍ കൈവശം വെക്കുന്നതിന്റെയും സൂക്ഷിക്കുന്നതിന്റെയും ഉത്തരവാദിത്തം ഗാസ മുനമ്പിന്റെ ഭരണത്തിനായി സമാധാന കൗണ്‍സില്‍ രൂപീകരിച്ച ദേശീയ കമ്മിറ്റിക്ക് മാത്രമായിരിക്കുമെന്ന് ഹമാസ് വൃത്തങ്ങള്‍ പറഞ്ഞു. ഗാസ സമാധാനത്തിനുള്ള റോഡ്മാപ്പിലെ ഏഴ് മുതല്‍ പത്ത് വരെയുള്ള വകുപ്പുകള്‍ നടപ്പാക്കിയ ശേഷം ഗാസയില്‍ ആയുധങ്ങള്‍ കൈവശം വെക്കുന്നതിന്റെയും സൂക്ഷിക്കുന്നതിന്റെയും നിയന്ത്രിക്കുന്നതിന്റെയും ഉത്തരവാദിത്തം ദേശീയ കമ്മിറ്റിക്ക് മാത്രമായിരിക്കുമെന്ന് ഹമാസ് വൃത്തങ്ങള്‍ പറഞ്ഞു. യു.എസ് മധ്യസ്ഥതയിലുള്ള ഗാസ സമാധാന പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കയ്റോയില്‍ മധ്യസ്ഥരും ഹമാസ് നേതാക്കളും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ അപൂര്‍വമായ പുരോഗതി കൈവരിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ നിര്‍ദ്ദിഷ്ട നിബന്ധനകള്‍ തൃപ്തികരമല്ലെന്ന് ഇസ്രായിലി ഉദ്യോഗസ്ഥന്‍ പ്രസ്താവിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group





