റിയാദ്- സൗദി അറേബ്യയുടെ ഹ്യൂമാനിറ്റേറിയൻ പ്രൊജക്ടായ ‘മാസാം’ കഴിഞ്ഞയാഴ്ച യമനിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി 1,721 സ്ഫോടക വസ്തുക്കൾ നീക്കം ചെയ്തു. കിംഗ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിന്റെ കീഴിൽ പ്രവർത്തിക്കുന്ന മാസാം ടീം പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം പൊട്ടിത്തെറിക്കാത്ത 1,592 യുദ്ധോപകരണങ്ങൾ, 85 ആന്റി-ടാങ്ക് മൈനുകൾ, 44 ആന്റി- പേഴ്സണൽ മൈനുകൾ എന്നിവയാണ് കണ്ടെത്തിയത്.
യമനിലെ മഅ്രിബ്, ഏദൻ, തായിസ്, ഹുദൈദ, ലഹിജ്, സാദ തുടങ്ങിയ വിവിധ ഗവർണറേറ്റുകളിൽ നിന്നാണ് ഈ മാരക സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്
2018ൽ പദ്ധതി ആരംഭിച്ചതു മുതൽ ഇതുവരെ യമനിൽ നിന്ന് 5,92,212ലധികം മൈനുകളും സ്ഫോടകവസ്തുക്കളും മാസാം പ്രൊജക്ട് വിജയകരമായി നീക്കം ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







