ദമാസ്കസ്– നാറ്റോ മാതൃകയിൽ രൂപീകരിച്ച ‘മക്ക സംയുക്ത പ്രതിരോധ സഖ്യത്തിൽ’ ചേരുന്ന കാര്യം സിറിയ സജീവമായി പരിഗണിക്കുന്നതായി വിദേശകാര്യ മന്ത്രി അസ്അദ് അൽഷൈബാനി അറിയിച്ചു. തുർക്കി, സൗദി അറേബ്യ, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ പങ്കാളികളായുള്ള സുപ്രധാന പ്രാദേശിക പ്രതിരോധ കൂട്ടായ്മയാണ് മക്ക സഖ്യം.
ബഹ്റൈനിൽ നടന്ന രാജ്യാന്തര തന്ത്രപ്രധാന പഠന കേന്ദ്രത്തിന്റെ (ഐ.ഐ.എസ്.എസ്) ‘മനാമ ഡയലോഗ്’ ഉച്ചകോടിക്കിടെയാണ് സിറിയൻ വിദേശകാര്യ മന്ത്രി ഈ നീക്കം വെളിപ്പെടുത്തിയത്.
അതേസമയം, മേഖലയിൽ ഹൂത്തി ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ പ്രതിരോധ ആവശ്യങ്ങൾക്കായി സൗദി അറേബ്യയിലേക്ക് ഈജിപ്ഷ്യൻ സൈന്യത്തെ അയക്കാൻ പ്രസിഡന്റ് അബ്ദുൽഫത്താഹ് അൽസീസിക്ക് ഈജിപ്ഷ്യൻ പാർലമെന്റ് അനുമതി നൽകിയിട്ടുണ്ട്. ഈജിപ്തും മക്ക സഖ്യത്തിന്റെ ഭാഗമായേക്കുമെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക നടപടികൾ നിലവിൽ ആരംഭിച്ചിട്ടില്ല.



