ന്യൂയോര്‍ക്ക് – സൗദി അറേബ്യക്കും വാണിജ്യ കപ്പലുകള്‍ക്കും നേരെയുള്ള ഹൂത്തി മിലീഷ്യ ആക്രമണങ്ങളെ ഐക്യരാഷ്ട്രസഭ രക്ഷാ സമിതി അപലപിച്ചു. ഹൂത്തി ആക്രമണങ്ങള്‍ പ്രാദേശിക സുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുന്നതായും സംഘര്‍ഷം കൂടുതല്‍ വഷളാക്കുമെന്നും രക്ഷാ സമിതി കൂട്ടിച്ചേര്‍ത്തു. യെമന്റെ പരമാധികാരം, സ്വാതന്ത്ര്യം, അഖണ്ഡത എന്നിവയോടുള്ള പ്രതിബദ്ധത രക്ഷാ സമിതി ആവര്‍ത്തിച്ചു. യെമന്‍ വിമാനത്താവളങ്ങളിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും യെമന്‍ സര്‍ക്കാരിന്റെ അംഗീകാരത്തോടെ ആയിരിക്കണം. യെമനില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച യു.എന്‍ രക്ഷാ സമിതി, സമാധാന ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുന്ന നടപടികള്‍ ഒഴിവാക്കണമെന്ന് ഹൂത്തികളോട് ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







