ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാന്റെ വടക്ക് ഭാഗത്തുള്ള അബൂനുസൈര് പ്രദേശത്ത് ചൊവ്വാഴ്ച രാത്രി വെടിയേറ്റ് മുന്‍ ജോര്‍ദാന്‍ എം.പി ഡോ. മൂസ ഉമൈര്‍ ഹസന് അബൂസുലൈമും മകനും പാര്‍ലമെന്റ് ഉദ്യോഗസ്ഥനുമായ അയ്മനും കൊല്ലപ്പെട്ടു.
ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഇസ്രായിലി സുരക്ഷാ കാബിനറ്റ് യോഗം ഹമാസ് അംഗീകരിച്ച വെടിനിര്‍ത്തല്‍ കരാറിനെ കുറിച്ചുള്ള ചര്‍ച്ചയിൽ നിന്ന് വിട്ടുനിന്നു.