ഇന്നു പുലര്‍ച്ചെ ഹൂത്തി മിലീഷ്യകള്‍ യെമനില്‍ നിന്ന് ഇസ്രായിലിലേക്ക് തൊടുത്തുവിട്ട മിസൈല്‍ തകര്‍ത്തതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. ഇത്തരം സന്ദര്‍ഭങ്ങളില്‍ പതിവുള്ളതുപോലെ ഇസ്രായിലിലെ പല പ്രദേശങ്ങളിലും വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങിയതായും സൈന്യം കൂട്ടിച്ചേര്‍ത്തു.
സിറിയയുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതായി ബ്രിട്ടന്‍ അറിയിച്ചു. ബ്രിട്ടീഷ് വിദേശ മന്ത്രി ഡേവിഡ് ലാമി ദമാസ്‌കസ് സന്ദര്‍ശിച്ച് പ്രസിഡന്റ് അഹ്മദ് അല്‍ശറഉമായി ചര്‍ച്ച നടത്തുന്നതിനിടെയാണ് സിറിയയുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതായി ബ്രിട്ടന്‍ ഔദ്യോഗികമായി അറിയിച്ചത്. സിറിയന്‍ ജനതക്ക് പുതിയ പ്രതീക്ഷയുണ്ട്. എല്ലാ സിറിയക്കാര്‍ക്കും സുസ്ഥിരവും കൂടുതല്‍ സുരക്ഷിതവും സമൃദ്ധവുമായ ഭാവി കെട്ടിപ്പടുക്കാനുള്ള പ്രതിജ്ഞാബദ്ധതകള്‍ നിറവേറ്റുന്നതിന് പുതിയ സര്‍ക്കാരിനെ പിന്തുണക്കേണ്ടത് ഞങ്ങളുടെ താല്‍പര്യമായതിനാല്‍ ബ്രിട്ടന്‍ സിറിയയുമായി നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നു – ലണ്ടനില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ ലാമി പറഞ്ഞു.