ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള പരോക്ഷ ചര്‍ച്ചകള്‍ക്കായി ഇന്ന് (ഞായറാഴ്ച) ഖത്തറിലേക്ക് ചര്‍ച്ചാ സംഘത്തെ അയക്കുമെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു.
ഇന്നു പുലര്‍ച്ചെ ഹൂത്തി മിലീഷ്യകള്‍ യെമനില്‍ നിന്ന് ഇസ്രായിലിലേക്ക് തൊടുത്തുവിട്ട മിസൈല്‍ തകര്‍ത്തതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. ഇത്തരം സന്ദര്‍ഭങ്ങളില്‍ പതിവുള്ളതുപോലെ ഇസ്രായിലിലെ പല പ്രദേശങ്ങളിലും വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങിയതായും സൈന്യം കൂട്ടിച്ചേര്‍ത്തു.