മധ്യ ഗാസ മുനമ്പിലെ നുസൈറാത്തില്‍ മയ്യിത്ത് സംസ്‌കാര ചടങ്ങിനിടെ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ എട്ട് ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായും 20 പേര്‍ക്ക് പരിക്കേറ്റതായും ഗാസയിലെ ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഹോര്‍മുസ് കടലിടുക്കിന്റെ തെക്ക് ഭാഗത്തുകൂടി സഞ്ചരിക്കുന്നതിനിടെ മൈനുകളില്‍ തട്ടി രണ്ട് എണ്ണ ടാങ്കറുകളില്‍ സ്‌ഫോടനവും അഗ്നിബാധയുമുണ്ടായതായി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് പ്രസ്താവനയില്‍ അറിയിച്ചു.








