ദുബായ്- മാപ്പിളപാട്ടു ഗായകൻ, സംഗീത സംവിധായകൻ, രചയിതാവ്, വിധികർത്താവ് തുടങ്ങി ഒട്ടേറെ മേഖലകളിൽ പ്രവർത്തിച്ച കെ എം കെ വെള്ളയിൽ മാപ്പിള സംഗീതത്തിന് ഒട്ടേറെ സംഭാവനകൾ ചെയ്ത വ്യക്തിത്വമാണ് കെ എം കെ വെള്ളയിലെന്ന് ഫൈസൽ എളേറ്റിൽ. ഓൾ കേരള മാപ്പിള സംഗീത അക്കാദമി യു എ ഇ ചാപ്റ്റർ സംഘടിപ്പിച്ച കെഎംകെ വെള്ളയിൽ അനുസ്മരണ പരിപാടിയിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് കെ ബാലകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു.
എ കെ എം എസ് എ ഏർപ്പെടുത്തിയ കെഎംകെ വെള്ളയിൽ സ്മാരക സമഗ്ര സംഭാവന പുരസ്‌കാരം പരിപാടിയിൽ ഫൈസൽ എളേറ്റിലിന് കെ ബാലകൃഷ്ണൻ സമ്മാനിച്ചു. കർമശ്രേഷ്ട്ട പുരസ്‌കാരം യഹ്യ തളങ്കരക്കു മധ്യമ പ്രവർത്തകൻ എം സി എ നാസർ സമ്മാനിച്ചു. കല സേവാ അവാർഡ് സുൾഫിക്കർ അസീസിനും സമ്മാനിച്ചു. പ്രസിഡന്റ് കെ എം പാറക്കടവ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അഷ്റഫ് കൊടുങ്ങല്ലൂർ അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി.
ദുബായ് കെ എം സി സി ആക്ടിങ് പ്രസിഡന്റ് ഇസ്മായിൽ ഏറാമല, എ കെ എം എസ് എ യു എ ഇ കമ്മിറ്റി ജനറൽ സെക്രട്ടറി റിയാസ് മാണൂർ, ദുബായ് കെ എം സി സി സർഗധാര ജനറല കൺവീനർ അബ്ദുൽ കാദർ അരിപ്പാമ്പ്ര എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി ഡോ സുലൈമാൻ മതിലകം സ്വാഗതവും പ്രോഗ്രാം കൺവീനർ മുസ്തഫ സി.കെ നന്ദിയും പറഞ്ഞു.
എ കെ എം എസ എ ഗായകരായ അഷ്റഫ് പാലക്കൽ, അബ്ദുൽ റഹ്മാൻ കെ പി, സലാം പാളയത്തിൽ, ദീൻഷാ എം എം, നൗഷാദ് നാട്ടിക, റഫീഖ് കെ ടി, ആബിദ കുയ്യൊടി, സൈദലവി കെ ടി , റഷീദ് വി വി., ഷാനിദ് വി, ഗഫൂർ പി.ടി, ശുഹൂദ് ബാഫഖി തുടങ്ങിയവർ പാട്ടോർമ പരിപാടി അവതരിപ്പിച്ചു. സിദ്ധിഖ് ചൗക്കി, അഷ്റഫ് തോട്ടോളി, റഫീഖ് കെ ടി, ഹസീന റഫീഖ് തുടങ്ങിയവർ നേതൃത്വം നൽകി ഷമീർ ബാവാ പരിപാടിയുടെ ഡയറക്ഷൻ നിർവഹിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







