Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, July 18
    Breaking:
    • സൗദിയില്‍ ഇനി രണ്ടാഴ്ച കനത്ത ചൂട്, ഈത്തപ്പഴം പഴുക്കുന്ന കാലം
    • ഗാസയില്‍ മയ്യിത്ത് സംസ്‌കാര ചടങ്ങിനിടെ ഇസ്രായില്‍ വ്യോമാക്രമണം: എട്ടു പേര്‍ കൊല്ലപ്പെട്ടു
    • ഹോര്‍മുസില്‍ മൈനുകളില്‍ തട്ടി എണ്ണ ടാങ്കറുകളില്‍ സ്‌ഫോടനവമുണ്ടായതായി ഇറാന്‍, നിഷേധിച്ച് അമേരിക്ക
    • ഖാംനഇയുടെ കൃത്യമായ സ്ഥാനം തങ്ങള്‍ക്കറിയാമെന്ന് മൊസാദ്, അമേരിക്ക് പോലും അറിയില്ലെന്ന് ഇറാന്‍
    • ഇറാന്‍ ഡ്രോണ്‍ ആക്രമണം; കുവൈത്തില്‍ സൈനികര്‍ക്ക് പരിക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Iran

    ഹോര്‍മുസില്‍ മൈനുകളില്‍ തട്ടി എണ്ണ ടാങ്കറുകളില്‍ സ്‌ഫോടനവമുണ്ടായതായി ഇറാന്‍, നിഷേധിച്ച് അമേരിക്ക

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്18/07/2026 Iran USA World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്‌റാന്‍ – ഹോര്‍മുസ് കടലിടുക്കിന്റെ തെക്ക് ഭാഗത്തുകൂടി സഞ്ചരിക്കുന്നതിനിടെ മൈനുകളില്‍ തട്ടി രണ്ട് എണ്ണ ടാങ്കറുകളില്‍ സ്‌ഫോടനവും അഗ്നിബാധയുമുണ്ടായതായി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് പ്രസ്താവനയില്‍ അറിയിച്ചു. യു.എസ് രഹസ്യാന്വേഷണ ഏജന്‍സികളുടെ വഞ്ചനയിലും തെറ്റായ വിവരങ്ങളിലും കുടുങ്ങി ഹോര്‍മുസ് കടലിടുക്കിന് തെക്ക് ഭാഗത്തുള്ള മൈന്‍ഫീല്‍ഡ് കടക്കാന്‍ ശ്രമിച്ച രണ്ട് എണ്ണ ടാങ്കറുകളില്‍ സ്‌ഫോടനവും അഗ്നിബാധയുമുണ്ടാവുകയായിരുന്നെന്ന് പ്രസ്താവന അവകാശപ്പെട്ടു. അതേസമയം, ഹോര്‍മുസ് കടലിടുക്കിലെ അന്താരാഷ്ട്ര ജലപാതയില്‍ മൈനുകളില്‍ ഇടിച്ചതിനെ തുടര്‍ന്ന് രണ്ട് എണ്ണ ടാങ്കറുകളില്‍ സ്‌ഫോടമുണ്ടായെന്ന റെവല്യൂഷണറി ഗാര്‍ഡിന്റെ അവകാശവാദങ്ങള്‍ യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് നിഷേധിച്ചു. മിക്ക റെവല്യൂഷണറി ഗാര്‍ഡ് അവകാശവാദങ്ങളെയും പോലെ, ഈ അവകാശവാദവും തെറ്റാണെന്ന് എക്‌സിലെ പോസ്റ്റില്‍ യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് കൂട്ടിച്ചേര്‍ത്തു.

    ഇറാന്‍ തുറമുഖങ്ങള്‍ക്കെതിരായ ഉപരോധം പൂര്‍ണ്ണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മൂന്ന് വാണിജ്യ കപ്പലുകള്‍ വഴിതിരിച്ചുവിട്ടതായും ഒന്ന് ആക്രമിച്ച് പ്രവര്‍ത്തനരഹിതമാക്കിയതായും മറ്റൊന്നില്‍ സൈനികര്‍ കയറിയതായും യു.എസ് സൈന്യം അറിയിച്ചു. ഈ വാരാദ്യത്തില്‍ ഇറാന്‍ തുറമുഖങ്ങള്‍ക്കു മേല്‍ ഏര്‍പ്പെടുത്തിയ പുതിയ ഉപരോധത്തിന്റെ ഭാഗമായി ഒമാന്‍ ഉള്‍ക്കടലില്‍ തങ്ങളുടെ സൈന്യം ഒരു കപ്പലില്‍ കയറി. യു.എസ് നാവിക ഉപരോധം പൂര്‍ണ്ണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ യുഎസ് മറൈനുകള്‍ വെന്‍ യാവോ എന്ന് പേരുള്ള ടാങ്കറില്‍ കയറിയതായി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. ചൊവ്വാഴ്ച രാത്രി 8:00 മണിക്ക് പ്രാബല്യത്തില്‍ വന്നതിനുശേഷം ഉപരോധം ലംഘിക്കാന്‍ ശ്രമിച്ച മൂന്ന് വാണിജ്യ കപ്പലുകള്‍ വഴിതിരിച്ചുവിട്ടു. നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ വിസമ്മതിച്ച ഒരു കപ്പല്‍ ആക്രമിച്ച് പ്രവര്‍ത്തനരഹിതമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    തീരദേശ നിരീക്ഷണ, വ്യോമ പ്രതിരോധ കേന്ദ്രങ്ങള്‍, സൈനിക ലോജിസ്റ്റിക്‌സ് ഇന്‍ഫ്രാസ്ട്രക്ചര്‍, നാവിക കേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെടെ ഡസന്‍ കണക്കിന് ഇറാന്‍ സൈനിക ലക്ഷ്യങ്ങള്‍ ഇന്നലെ ആക്രമിച്ചതായി യു.എസ് സൈന്യം എക്സിലെ പ്രസ്താവനയില്‍ പറഞ്ഞു.
    അമേരിക്കന്‍ വ്യോമാക്രമണത്തില്‍ തങ്ങളുടെ തെക്കന്‍ പവര്‍ ഗ്രിഡിന് കേടുപാടുകള്‍ സംഭവിച്ചതായി ഇറാന്‍ അറിയിക്കുകയും വൈദ്യുതി ഉപഭോഗം കുറക്കാന്‍ ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു. പാലങ്ങള്‍, തുറമുഖം, വിമാനത്താവളം, ട്രെയിന്‍ സ്റ്റേഷന്‍ എന്നിവ ബോംബാക്രമണത്തില്‍ തകര്‍ന്നതായും റിപ്പോര്‍ട്ട് ചെയ്തു. ഈ ആക്രമണങ്ങളില്‍ എട്ട് പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    hormus
    Latest News
    സൗദിയില്‍ ഇനി രണ്ടാഴ്ച കനത്ത ചൂട്, ഈത്തപ്പഴം പഴുക്കുന്ന കാലം
    18/07/2026
    ഗാസയില്‍ മയ്യിത്ത് സംസ്‌കാര ചടങ്ങിനിടെ ഇസ്രായില്‍ വ്യോമാക്രമണം: എട്ടു പേര്‍ കൊല്ലപ്പെട്ടു
    18/07/2026
    ഹോര്‍മുസില്‍ മൈനുകളില്‍ തട്ടി എണ്ണ ടാങ്കറുകളില്‍ സ്‌ഫോടനവമുണ്ടായതായി ഇറാന്‍, നിഷേധിച്ച് അമേരിക്ക
    18/07/2026
    ഖാംനഇയുടെ കൃത്യമായ സ്ഥാനം തങ്ങള്‍ക്കറിയാമെന്ന് മൊസാദ്, അമേരിക്ക് പോലും അറിയില്ലെന്ന് ഇറാന്‍
    18/07/2026
    ഇറാന്‍ ഡ്രോണ്‍ ആക്രമണം; കുവൈത്തില്‍ സൈനികര്‍ക്ക് പരിക്ക്
    18/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version