റാമല്ല – നാബ്ലസിലെ ജോസഫ് പുണ്യഭൂമിയിൽ കാൽ നൂറ്റാണ്ടിനുശേഷം പകൽവെളിച്ചത്തിൽ ജൂതന്മാരുടെ പ്രാർഥന. വടക്കന്‍ അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ നാബ്ലസ് നഗരത്തിൽ സ്ഥിതി ചെയ്യുന്ന, യൂസുഫ് നബിയുടേതെന്ന് ജൂതന്മാർ വിശ്വസിക്കപ്പെടുന്ന ഖബറിടത്തിലാണ് ഏകദേശം 1,500 ഓളം ജൂതന്മാർ സൈനിക കാവലിൽ പ്രഭാത പ്രാർഥന നടത്തിയത്. സാധാരണയായി രാത്രിയിൽ മാത്രം അനുവദിക്കാറുള്ള സന്ദർശന സമയം ഇസ്രായിലി രാഷ്ട്രീയ നേതൃത്വത്തിന്റെ നിർദേശപ്രകാരം നീട്ടി നൽകുകയായിരുന്നു.


ജൂതമത വിശ്വാസപ്രകാരം ജോസഫ് പ്രവാചകന്റെ (യൂസുഫ് നബി) ഭൗതിക ശരീരം ഇവിടെയാണ് അടക്കം ചെയ്തിരിക്കുന്നത്. എന്നാൽ ഇത് ഒരു പ്രാദേശിക മുസ്ലിം പുരോഹിതന്റെ ഖബറിടമാണെന്നാണ് ഫലസ്തീനികളുടെ വാദം. ഇത്തവണ ‘ഷാച്ചരിത്’ എന്നറിയപ്പെടുന്ന പ്രഭാത പ്രാർഥന 25 വർഷത്തിന് ശേഷം ആദ്യമായാണ് ഇവിടെ പകൽവെളിച്ചത്തിൽ നടന്നത്. ഈ നടപടിയെ ഇസ്രായിൽ കുടിയേറ്റ നേതാക്കൾ പ്രശംസിച്ചു. പുണ്യസ്ഥലത്തിന് മേൽ ഇസ്രായിലിന്റെ പൂർണ്ണ അധികാരം സ്ഥാപിക്കുന്നതിനുള്ള ചുവടുവെപ്പാണിതെന്ന് സമരിയ റീജിയണൽ കൗൺസിൽ മേധാവി യോസി ഡാഗൻ വിശേഷിപ്പിച്ചു.


1990 കളില്‍ ഒപ്പുവച്ച ഓസ്ലോ ഉടമ്പടി പ്രകാരം നിര്‍വചിക്കപ്പെട്ട ഏരിയ എയിലെ നാബ്ലസ് നഗരത്തിനുള്ളിലാണ് ശവകുടീരം സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശം ഫലസ്തീന്‍ അതോറിറ്റിയുടെ നിയന്ത്രണത്തിലാണ്. 2000 ല്‍ ഇസ്രായില്‍ സൈന്യം ഈ സ്ഥലത്ത് നിന്ന് പിന്‍വാങ്ങിയതിനുശേഷം, സൈനിക ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ജൂത തീര്‍ഥാടകര്‍ക്ക് ഗ്രൂപ്പുകളായി ശവകുടീരം സന്ദര്‍ശിക്കാന്‍ മാത്രമാണ് അനുവാദമുള്ളത്.
സ്ഥലത്തുനിന്നുള്ള എ.എഫ്.പി ദൃശ്യങ്ങളില്‍ ജൂത തീര്‍ഥാടകര്‍ ഒത്തുകൂടി പ്രാര്‍ഥിക്കുന്നതായി കാണിച്ചു. തോറയില്‍ നിന്നുള്ള വാക്യങ്ങള്‍ ആലേഖനം ചെയ്ത ചുരുളുകള്‍ അടങ്ങിയ, ടെഫിലിന്‍ എന്നറിയപ്പെടുന്ന ചെറിയ തുകല്‍ പെട്ടികള്‍ ചിലര്‍ ശിരസ്സില്‍ വഹിച്ചിരുന്നു.


വളരെക്കാലമായി, ഓരോ എബ്രായ മാസത്തിന്റെയും ആദ്യ ദിവസം രാത്രി പ്രാര്‍ഥന നടത്താന്‍ മതവിശ്വാസികളായ ജൂതന്മാരുടെ പ്രവേശനത്തിന് ഇസ്രായില്‍ സൈന്യം മേല്‍നോട്ടം വഹിച്ചിരുന്നു. എന്നാല്‍ രാത്രിയില്‍ മാത്രമല്ല, ശവകുടീരത്തിലേക്ക് കൂടുതല്‍ സന്ദര്‍ശനങ്ങള്‍ അനുവദിക്കണമെന്ന് പ്രതിരോധ മന്ത്രി യിസ്രായേല്‍ കാറ്റ്സ് ഡിസംബറില്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയതായി ഇസ്രായില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജൂത തീര്‍ഥാടകരുമായി എത്തുന്ന ബസുകള്‍ പുലര്‍ച്ചെ 4:00 മണിയോടെ സ്ഥലം വിടേണ്ടത് നേരത്തെ നിര്‍ബന്ധമായിരുന്നു.


വെസ്റ്റ് ബാങ്കിലെ ഇസ്രായിലി കുടിയേറ്റ കോളനികളില്‍ നിന്നുള്ള തീവ്രവാദികളെയും ജൂതകുടിയേറ്റ കോളനികളില്‍ നിന്നും ഇസ്രായിലിനുള്ളില്‍ നിന്നുമുള്ള തീവ്ര ഓര്‍ത്തഡോക്‌സ് ജൂതന്മാരെയും വഹിച്ചുകൊണ്ട് ഏകദേശം 25 ബസുകള്‍ രാത്രി പ്രദേശത്ത് എത്തിയതായി എ.എഫ്.പി നിരീക്ഷിച്ചു. സൈനിക വാഹനങ്ങളുടെ അകമ്പടിയോടെ പ്രാദേശിക സമയം രാവിലെ 7:00 ന് ബസുകള്‍ സ്ഥലത്തു നിന്ന് മടങ്ങി. 1967 മുതല്‍ ഇസ്രായില്‍ വെസ്റ്റ് ബാങ്ക് കൈവശപ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര നിയമപ്രകാരം ഇവിടെയുള്ള ഇസ്രായിലി കുടിയേറ്റ കോളനികള്‍ നിയമവിരുദ്ധമായി കണക്കാക്കപ്പെടുന്നു. എല്ലാം ഒരു സൈനിക സംരംഭമായിട്ടല്ല, രാഷ്ട്രീയ നേതൃത്വത്തിന്റെ ഉത്തരവുകള്‍ അനുസരിച്ചാണ് ചെയ്തതെന്ന് ഇസ്രായിലി സൈനിക വക്താവ് എ.എഫ്.പിയോട് പറഞ്ഞു. സന്ദര്‍ശന സമയം നീട്ടാന്‍ രാഷ്ട്രീയ നേതൃത്വം തീരുമാനിച്ചു. ഈ നിര്‍ദേശങ്ങള്‍ നടപ്പാക്കുകയാണ് സൈന്യം ചെയ്യുന്നതെന്നും സൈനിക വക്താവ് പറഞ്ഞു.



