Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, April 15
    Breaking:
    • ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഇറാന് പണം നൽകിയെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ഖത്തർ
    • തെക്കൻ ലെബനോനിൽ ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടൽ: ഇസ്രായിലി സൈനികൻ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്
    • ഇസ്രായിൽ-യുഎസ് ആക്രമണം: ഇറാന് 27,000 കോടി ഡോളറിന്റെ സാമ്പത്തിക നഷ്ടമെന്ന് റിപ്പോർട്ട്
    • മലപ്പുറം തൂത്തുവാരുമെന്ന് ലീഗ്; കോഴിക്കോട് എൽഡിഎഫിന് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് കോൺഗ്രസ്
    • ലെബനോനും ഇസ്രായിലും തമ്മിലുള്ള ചര്‍ച്ചകള്‍ റദ്ദാക്കണമെന്ന് ഹിസ്ബുല്ല
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഫലസ്തീനികളെന്ന് തെറ്റിദ്ധരിച്ച് ഇസ്രായിലികളെ കൊലപ്പെടുത്താന്‍ ശ്രമം, ജൂത യുവാവ് അറസ്റ്റിൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്18/02/2025 World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    മൊര്‍ദെചായ് ബ്രാഫ്മാന്‍
    Share
    WhatsApp Facebook Twitter Telegram LinkedIn

    വാഷിംഗ്ടണ്‍ – ഫലസ്തീനികളാണെന്ന് തെറ്റിദ്ധരിച്ച് അധിനിവിഷ്ട ഫലസ്തീനിലെ രണ്ടു ജൂതകുടിയേറ്റക്കാരെ വെടിവെച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച അമേരിക്കന്‍ വംശജനും ഫലസ്തീനിലെ കുടിയേറ്റക്കാരനുമായ ജൂതവിശ്വാസിയെ യു.എസ് പോലീസ് അറസ്റ്റ് ചെയ്തു. അമേരിക്കന്‍ സംസ്ഥാനമായ ഫ്‌ളോറിഡയില്‍ ഇന്നലെയാണ് സംഭവം. കാറില്‍ സഞ്ചരിക്കുകയായിരുന്നു രണ്ടു ഇസ്രായിലികളെ വെടിവെച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച ആയുധധാരി മൊര്‍ദെചായ് ബ്രാഫ്മാന്‍ ആണ് അറസ്റ്റിലായത്.

    കാറിലുള്ളവര്‍ ഫലസ്തീനികളാണെന്ന് കരുതിയാണ് ആക്രമണം നടത്തിയതെന്ന് പ്രതി സമ്മതിച്ചു. ഫ്‌ളോറിഡയിലെ മിയാമി ബീച്ചില്‍ വെച്ച് ഇസ്രായിലികളുടെ കാറിനു നേരെ അക്രമി 17 തവണയാണ് നിറയൊഴിച്ചത്. വെടിയേറ്റ ശേഷം ജൂതകുടിയേറ്റക്കാര്‍ കാറില്‍ രക്ഷപ്പെടുന്നതിന്റെയും പരിഭ്രാന്തരായി റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ പ്രവേശിച്ച് ആംബുലന്‍സിനെ വിളിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോകള്‍ പുറത്തുവന്നു. ഇവരില്‍ ഒരാളുടെ വസ്ത്രത്തില്‍ രക്തം പുരണ്ടിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം നടത്തിയാണ് അക്രമിയായ അമേരിക്കന്‍ വംശജനായ ജൂതനെ അറസ്റ്റ് ചെയ്തത്. ചെറിയ ട്രക്ക് ഓടിക്കുമ്പോള്‍ രണ്ട് ഫലസ്തീനികളെ കാറില്‍ കണ്ടതായും കൊലപ്പെടുത്താന്‍ ശ്രമിച്ച് അവര്‍ക്കു നേരെ താന്‍ നിറയൊഴിച്ചതായും ഇരുവരെയും തനിക്ക് അറിയില്ലെന്നും അന്വേഷണോദ്യോഗസ്ഥര്‍ക്കു മുന്നില്‍ പ്രതി സമ്മതിച്ചു. പ്രദേശത്ത് പ്ലംബറായി ജോലി ചെയ്യുകയാണ് അക്രമി. ഇസ്രായിലില്‍ നിന്ന് ഫ്‌ളോറിഡയില്‍ എത്തിയ തന്നെ പോലെയുള്ള രണ്ടു ജൂതകുടിയേറ്റക്കാരെയാണ് താന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് അറിഞ്ഞ് അക്രമി അത്ഭുതപ്പെട്ടു. ആക്രമണത്തെ വിദ്വേഷ കുറ്റകൃത്യമായി കണക്കാക്കുമോ എന്നതിനെ കുറിച്ച് പോലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.


    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gaza Palastine
    Latest News
    ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഇറാന് പണം നൽകിയെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ഖത്തർ
    14/04/2026
    തെക്കൻ ലെബനോനിൽ ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടൽ: ഇസ്രായിലി സൈനികൻ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്
    14/04/2026
    ഇസ്രായിൽ-യുഎസ് ആക്രമണം: ഇറാന് 27,000 കോടി ഡോളറിന്റെ സാമ്പത്തിക നഷ്ടമെന്ന് റിപ്പോർട്ട്
    14/04/2026
    മലപ്പുറം തൂത്തുവാരുമെന്ന് ലീഗ്; കോഴിക്കോട് എൽഡിഎഫിന് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് കോൺഗ്രസ്
    14/04/2026
    ലെബനോനും ഇസ്രായിലും തമ്മിലുള്ള ചര്‍ച്ചകള്‍ റദ്ദാക്കണമെന്ന് ഹിസ്ബുല്ല
    14/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.